മോഹന്‍ലാലിന്റെ വീടിന് അലങ്കാരം കൂട്ടാന്‍ അരക്കോടി വിലയുള്ള വിശ്വരൂപ ശില്‍പ്പം, ശില്പി വെള്ളാര്‍ നാഗപ്പന്…..
ആ വീടിന് മോഹന്‍ലാല്‍ തന്നെ വലിയ അലങ്കാരമാണ്.. ഇപ്പോള്‍ പ്രണവും. അവിടേക്കാണ് വിശ്വരൂപ ശില്പം സ്ഥാനം പിടിക്കുന്നത്… ആദ്യത്തെ വിശ്വരൂപമല്ല മോഹന്‍ലാല്‍ കരസ്ഥമാക്കുന്നത് ശില്പിയായ വെള്ളാര്‍ നാഗപ്പന് ആദ്യമുണ്ടാക്കിയ ആറടിയുടെ വിശ്വരൂപം മോഹന്‍ലാല്‍ തന്നെയാണ് വാങ്ങിയത് അതിന്റെ ആകാരഭംഗികണ്ട് പന്ത്രണ്ട് അടിയുടെ ശില്‍പ്പം നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു, അതിന്റെ പണിപൂര്‍ത്തീകരിച്ചു കഴിഞ്ഞു അത് മോഹന്‍ ലാല്‍ ഏറ്റുവാങ്ങും.
നടന് മോഹന്‍ലാലിനായി തടിയില്‍ തീര്‍ത്ത വിശ്വരൂപമെന്ന ശില്പം തയ്യാറായി. അടുത്ത മാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീട്ടിലേക്കു കൊണ്ടുപോകും. മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുളള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരമുള്ള വിശ്വരൂപത്തിലുള്ളത്. ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള് തടിയിലാണ് ശില്പം. നടന് മോഹന്‍ലാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന് നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ രൂപം നിര്‍മ്മിച്ചുതരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപ്പെട്ടു.
അരക്കോടിയോളമാണ് വില. നാഗപ്പനൊപ്പം സഹശില്പികളായ സോമന്, ഭാഗ്യരാജ്, വിജയന്, രാധാകൃഷ്ണന്, സജു, ശിവാനന്ദന്, കുമാര്‍, നന്ദന്, രാമചന്ദ്രന് എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു. ശില്പിയുടെ കരങ്ങളിലൂടെ ഇനിയും വിരിയട്ടെ ആയിരം ശില്പങ്ങള്. FC