നടന് ശിവാജി മരിച്ചു.. പ്രതീക്ഷിക്കാത്ത മരണം പുതിയ സിനിമ റിലീസിന് പിന്നാലെ മരണം…
മലയാളത്തിന് വര്‍ഗീസിനെ നഷ്ടപെട്ടതിന് പിന്നാലെയിതാ തമിഴിലെ പ്രമുഖ ചലച്ചിത്ര താരം ആര്. എസ് ശിവാജിയും വിടവാങ്ങിയിരിക്കുന്നു.. 66 വയസായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമല്ഹാസന് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. നടനും നിര്‍മ്മാതാവുമായിരുന്ന എം. ആര്. സന്താനത്തിന്റെ മകനായി 1956ല്‍ ചെന്നൈയിലാണ് ജനനം.
അഭിനയത്തിന് പുറമേ സഹസംവിധായകന്, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. 1981ല്‍ പുറത്തെത്തിയ പന്നീര് പുഷ്പങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി നടനായി അരങ്ങേറ്റം കുറിച്ചത്, അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കള്‍ മദന കാമരാജന്‍, അന്പേ ശിവം, ഉന്നൈപ്പോല് ഒരുവന് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
ഈയടുത്തായി കോലമാവ് കോകില, ധാരാള പ്രഭു, സൂരറൈ പോട്ര്, ഗാര്‍ഗി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ കമല്ഹാസന് ചിത്രം വിക്രമിലും ആര്. എസ് ശിവാജി അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിലും ആര് എസ് ശിവാജി വേഷമിട്ടിരുന്നു. ആദരാഞ്ജലികളോടെ. FC