നടി തനുശ്രീ പറയുന്നു അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു ഞാന്‍ മരിക്കില്ല… അഭിനയിക്കണം മരിക്കും വരെ…..

സിനിമയില്‍ തിരികെ വരാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ശക്തമായ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്ന് നടി തനുശ്രീ ദത്ത.
ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താനനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു. എന്തു തന്നെ വന്നാലും താന്‍ ആത്മഹത്യ ചെയ്യില്ലെന്ന് പറയുന്ന തനുശ്രീ എല്ലാവരും തനിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും പറയുന്നു.
മീ ടൂ കാമ്പയിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വ്യക്തികളില്‍ ഒരാളാണ്
തനുശ്രീ. നാനാപടേക്കറിനെതിരേയായിരുന്നു തനുശ്രീയുടെ ആരോപണം. എന്റെ ആദ്യബോളിവുഡ് പ്രൊജക്ട് ഇല്ലാതാക്കുകയും എന്റെ കുടിവെള്ളത്തില്‍ മരുന്നും സ്റ്റിറോയ്ഡുകളും കലര്‍ത്തി എന്റെ ആരോഗ്യത്തിന് കാര്യമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ഉജ്ജയിനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വണ്ടിയുടെ ബ്രേക്കുകള്‍ കേടാക്കിയതിലൂടെ രണ്ട് വട്ടം എനിക്ക് അപകടം സംഭവിച്ചു. നാല്‍പ്പത് ദിവസത്തിന് ശേഷം ഞാന്‍ മുംബൈയിലേക്ക് തിരികെയെത്തി ജോലി ആരംഭിച്ചു. എന്നാല്‍ അതി വിചിത്രവും ഭീതി ജനകവുമായ കാര്യങ്ങള്‍ എന്റെ ഫ്ളാറ്റിനരികില് സംഭവിച്ചു. ഞാന്‍ ആത്മഹത്യ ചെയ്യുകയില്ല.
ഞാന്‍ എങ്ങോട്ടും പോകുകയുമില്ല. ഞാന്‍ എന്റെ കരിയര്‍ പുനര്ജീവിപ്പിക്കുന്നതിനും ഉയരങ്ങളിലേക്കെത്താനുമാണ് ശ്രമിക്കുന്നത്. ബോളിവുഡ് മാഫിയയും മുംബൈയിലെ പഴയ ചില രാഷ്ട്രീയ സംഘങ്ങളും ദേശവിരുദ്ധ ശക്തികളുമാണ് ഇതുപോലെ ഒരാളെ ദ്രോഹിക്കുക. മീ ടൂവിലൂടെ ഞാന്‍ മുഖംമൂടിയഴിച്ചവരാണ് അതിന് പിറകിലെന്ന് കരുതുന്നു. അല്ലെങ്കില്‍ ഒരാളെ ഇങ്ങനെ ദ്രോഹിക്കുമോ. നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.
നീതിയ്ക്ക് വേണ്ടി നിലകൊണ്ടാല്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നിടത്താണ് നമ്മള്. എന്നും തനുശ്രീ പറയുന്നു FC