നടി ഗായത്രി മരിച്ചു കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു, 26 വയസ്സില്‍ മരണം….

ചെറിയ പ്രായം, ഇഷ്ടപെട്ട ഒത്തിരിവേഷങ്ങള്‍ വന്നുതുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ഗായത്രി, മുന്‍പ് അഭിനയിക്കാന്‍ കിട്ടിയത് ചെറിയ റോളുകള്‍ പക്ഷേ ക്ഷമയും കഴിവും മുതല്‍ക്കൂട്ടായ നടി പതുക്കെ ഉയരങ്ങളിലേക്ക് കയറിവരികയായിരുന്നു.
അതിനിടയിലിതാ അവരുടെ മോഹങ്ങളും സ്വപ്നങ്ങളും വീണുടഞ്ഞിരിക്കുന്നു കഴിഞ്ഞ ദിവസം ഹോളി ആഘോഷം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഗച്ചിബൗലിയില്‍ വെച്ചായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാര്‍ മാഡം ആന്തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗായത്രിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം..
നാഗാര്‍ജുന്‍, ചിരഞ്ജീവി, ജൂനിയര്‍ NTR, നാഗചൈതന്യ, മഹേഷ് ബാബു, രാംചരണ്‍, രാജമൗലി, പ്രഭാസ്, സമാന്ത, തുടങ്ങി പ്രമുഖ താരങ്ങളെല്ലാം അനുശോചന സന്ദേശം അയച്ചു ഒപ്പം ഞങ്ങളും ആദരാഞ്ജലികര്പ്പിക്കുന്നു FC