നടന് സലിം മരിച്ചു, മോഹന്‍ലാലിനോട് പൊരുതിയ നടനെ മലയാളികള്‍ വെറുത്തിരുന്നു…
മരിച്ചവരെ പറ്റി കുറ്റം പറയാന്‍ പാടില്ല…. ഇവിടെ കുറ്റമല്ല ഒരുനടന്റെ കരുത്തും അഭിനയമികവുമാണ് അദേഹത്തിന്റെ മരണവാര്‍ത്തക്കൊപ്പം പറയുന്നതെന്നുമാത്രം, താഴ്വാരം എന്ന ഭരതന് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായ രാഘവനായി അദ്ദേഹം അഭിനയിച്ചത് വല്ലാത്തൊരു ക്രൂരതയുടെ മുഖമായാണ്.
ഓരോ മലയാളിയും രാഘവനെന്ന സലിം ഘൗസിനെ ഓര്‍ക്കുന്നത്…
അദ്ദേഹം സ്വര്‍ഗ്ഗം പൂകിയിരിക്കുന്നു 70 വയസ്സായിരുന്നു, ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചാണ് മരണം.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ചിത്രങ്ങളിലും പ്രശസ്ത ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ
താഴ്വാരത്തിലൂടെയാണ് മലയാളികള്‍ സലിം ഘൗസിലെ പരിചയപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ രാഘവന് എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.
ചെന്നൈയില്‍ ജനിച്ച സലിം ഘൗസ് ക്രൈസ്റ്റ് ചര്‍ച്ച് സ്കൂളിലും പ്രസിഡന്‍സ്
കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദവും നേടി. 1978ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം സ്വര്ഗ്ഗ് നരകിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയില്‍ ദ്രോഹി, കൊയ്ലാ, സോള്‍ജ്യര്‍, അക്സ്, ഇന്ത്യന്‍, തമിഴില്‍ വെട്രി വിഴാ, ചിന്ന ഗൌണ്ടര്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളത്തില്‍ താഴ്വാരത്തിനു പുറമെ മോഹന്‍ലാലിന്റെ തന്നെ ഉടയോന് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.ഹിന്ദിയില്‍ സിനിമകളേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളാണ്. യേ ജോ ഹെ സിന്ദഗി, സുബാ, എക്സ് സോണ്‍, സംവിധാന്‍, കൂടാതെ ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന്‍ പരമ്പരയും ഇക്കൂട്ടത്തില്‍ പെടും. ഭാരത് ഏക് ഖോജ് പരമ്പരയില്‍ രാമനെയും കൃഷ്ണനെയും ടിപ്പു സുല്‍ത്താനെയുമൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്കിയതും അദ്ദേഹമായിരുന്നു. പല മുഖങ്ങളുള്ള ഒരു നടനാണ്.
ആയോധന കലാകാരന്, നടന്, സംവിധായകന്, നല്ലൊരു പാചകക്കാരന്… എല്ലാമായിരുന്നു അദ്ദേഹമെന്ന് ഭാര്യ അനിത തന്നെ വിലയിരുത്തിയിട്ടുണ്ട്.കരാട്ടെയില്‍ ഒമ്പതാമത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു അദ്ദേഹം. മാണ്ഡൂക്യോപനിഷത്ത്, മനശാന്തി, ദ ഗ്ലിപ്സസ് ഓഫ് ഗീത എന്നിവയ്ക്ക് അദ്ദേഹം തന്റെ ശബ്ദം നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണമായി തന്നെ വേദിക്ക് നല്കിയ മഹാപ്രതിഭയാണ് സലിം ഘൗസിന്റെ വിയോഗത്തിലൂടെ ഇല്ലാതായത്. ആദരാഞ്ജലികളോടെ FC