വിക്രം സിനിമ തിയേറ്ററില്‍ പോയിക്കണ്ട റിമി ടോമി പറഞ്ഞത് കേട്ടോ… കമലഹാസന്റെ കൂടെ മലയാള നടന്മാരെ…

വിലയിരുത്തലില്‍ മിടുക്കിയാണ് റിമിടോമി.. അവര്‍ പല മേഖലകളിലൂടെയും അതിവേഗം കുതിക്കുകയാണ് അതിനും പ്രത്യേക കഴിവുവേണം എല്ലാം തികഞ്ഞ റിമി സത്യത്തില്‍ മലയാളികളുടെ ചെറിയ അഹങ്കാരം തന്നെയാണ്, എല്ലാ കഴിവുകളും ഒത്തുചേര്‍ന്ന നടിമാരില്‍ വേറിട്ട് നില്ക്കുന്ന താരം തന്റെ ആശയങ്ങള്‍ രുചിക്കൂട്ടുകള്‍ സംഗീത അഭിരുചികള്‍ സഹോദരന്മാരുടെ കുട്ടികള്‍ക്കൊപ്പമുള്ള തമാശകള്‍ തുടങ്ങി തന്റെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്..
കമലഹാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ മടങ്ങിവരവാണ് വിക്രം എന്ന ചിത്രം.. അത് തിയേറ്ററില്‍ പോയിക്കണ്ട അനുഭവം പങ്കുവെക്കുന്നതിങ്ങനെ.. ”വിക്രം സിനിമ കണ്ടിട്ട് ഫഹദ് ഫാസില്‍ എന്ന നടനോട് വീണ്ടും ആരാധന കൂടി. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്, ഹരീഷ് പേരടി. കമല്‍ സാറിന്റെ കൂടെ നമ്മുടെ നാട്ടിലെ, നമ്മുടെ സ്വന്തം നടന്മാരെ കാണുമ്പോള്‍ അത് ഒരു പ്രൗഡ് ഫീല്‍ തന്നെയാണ്. കിടു സിനിമ” – ഇതാണ് ചിത്രം കണ്ട ശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
രണ്ടു ദിവസം കൊണ്ട് ഏകദേശം 50 കോടി രൂപയുടെ മുകളിലാണ് സിനിമയുടെ കളക്ഷന്‍. ഉടന്‍ തന്നെ ചിത്രം 100 കോടി കളക്ഷന്‍ കടക്കും എന്നാണ് അറിയാന്‍ സാധിക്കുന്നത്. പല ഭാഷ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് വിക്രം എന്ന സിനിമയുടെ തേരോട്ടം. വിക്രം എന്ന സിനിമ തീയേറ്ററില്‍ പോയി കണ്ട ശേഷം റിമിടോമി പറയുന്ന ഈ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരാള്‍ക്കെങ്കിലും ഇത് തുറന്നു പറയുവാനുള്ള ധൈര്യം ഉണ്ടായല്ലോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. നിരവധി ആളുകളാണ് റിമിയുടെ നിഷ്ക്കളങ്കമായ വാക്കുകളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. വിക്രം നൂറും ഇരുനൂറും കോടി കടന്ന് കുതിച്ചുപായാട്ടെ. FC