പിന്നില്‍ കാട്ടുതീ മുന്നില്‍വെച്ച് ടിക് ടോക് നടിക്ക് കിട്ടിയത് ചെറിയ പണിയല്ല ശരിക്കും കത്തിയതിപ്പോഴാ…..
പ്രായത്തിന്റെ പക്കതക്കുറവ്, അല്ലാതെ കാടുകത്തട്ടെ, നാടുകത്തട്ടെ എന്നൊന്നും താരം ചിന്തിച്ചു കാണില്ല വറൈറ്റിയാണല്ലോ എല്ലാം, കാട്ടു തീ പശ്ചാത്തലമാക്കി ടിക് ടോക് വീഡിയോ ചെയ്ത നടിയും മോഡലുമായ ഹുമൈറ അസ്ഘര്‍ ആണ് വിമര്‍ശകരുടെ വാള്മുനക്കിരയായിരിക്കുന്നത്, തീജ്വാലയ്ക്ക് മുന്നിലൂടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന മോഡല്‍. കഴിഞ്ഞ ദിവസം ടിക് ടോക്കിലെ തരംഗമായിരുന്നു ഈ വീഡിയോ. എന്നാല്‍ 11 മില്യണ്‍ ഫോളോവേഴ്സുള്ള മോഡലിന് പിന്നെ കിട്ടിയത് നല്ല ഉഗ്രന്‍ പണി. ഹുമൈറ അസ്ഘര്‍ എന്ന പാകിസ്താനി മോഡലാണ് രാജ്യത്ത് പടരുന്ന കാട്ടുതീയുടെ മുന്നില്‍വെച്ച് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തത്.
തീജ്വാലകള്‍ക്ക് മുന്നിലൂടെ വെളുത്ത ഗൗണിട്ട് ഹുമൈറ അസ്ഘര്‍ നടന്നു വരുന്നതായിരുന്നു വീഡിയോയിലെ ദൃശ്യം. ഞാന്‍ ഉള്ള ഇടങ്ങളിലെല്ലാം തീ ഉയരും എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു അവര്‍ വീഡിയോ പങ്കുവെച്ചത്.
എന്നാല്‍ തീ കെടുത്താന്‍ ശ്രമിക്കാതെ അതിനു മുന്നില്‍ നിന്ന് വീഡിയോ എടുത്തതിന് ആളുകള്‍ രൂക്ഷ വിമര്‍ശനവുമായെത്തി. പരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി യാതൊരു അറിവുമില്ലെന്നും ആളുകള്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് മോഡലിന്റെ പക്ഷം. പാകിസ്താന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഉഷ്ണ തരംഗത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ ഉയര്‍ന്നു. ഇത്തരത്തില്‍ ഒരു സ്ഥലത്തായിരുന്നു ഹുമൈറയുടെ ടിക് ടോക് വീഡിയോ ചിത്രീകരണം. FC