സൂപ്പര്‍ സ്റ്റാറിന്റെ ഒരുകോടിയുടെ ബിഎംഡബ്ല്യു എക്സ് 7 കാര്‍ ഷൂട്ടിങ്ങിനിടെ മോഷണം പോയി
അന്വേഷണാത്വമ കഥകളിലൂടെ ആരാധകരുടെ പ്രിയങ്കരനായ ഹോളിവുഡ് താരം ടോം ക്രൂസിന്റെ ആഡംബര കാര്‍ മോഷണം പോയിരിക്കുന്നു, കഥയല്ല ജീവിതം അതിലിത്തരം യാഥാര്‍ഥ്യങ്ങള്‍ കൂടിയുണ്ടെന്നുള്ളതിന്റെ തെളിവാണിത് മിഷന് ഇംപോസിബിള്‍ ചിത്രങ്ങളില്‍ എന്തെല്ലാം സാഹസികതകള്‍ നമ്മള് കണ്ടതാണ് എന്നാല്‍ അത്തരമൊരു ചിത്രത്തിന്റെ…. മിഷന് ഇംപോസിബിള്‍ സീരീസിന്റ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന്റെ ബിഎംഡബ്ല്യു എക്സ് 7 കാറാണ് മോഷണം പോയത്. ഏകദേശം ഒരു കോടിയോളം രൂപ വിലയുണ്ട്. കാറിനൊപ്പം താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടു. ബിര്‍മിങ്ഹാമില്‍ മിഷന് ഇംപോസിബിള്‍ ഏഴാം ഭാഗം ചിത്രീകരണം നടക്കുകയായിരുന്നു. ചര്‍ച്ച് റോഡിലെ ഗ്രാന്റ് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനമുള്ള കാറായിരുന്നു. എന്നാല്‍ എങ്ങിനെയാണ് മോഷ്ടാക്കള്‍ കാര്‍ കവര്‍ന്നതെന്ന് വ്യക്തമല്ല. ട്രാക്കിങ് സംവിധാനം ഉള്ളതിനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ പോലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരത്തിന്റെ ലഗേജും ഇലക്ടോണിക് ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. കാര്‍ നഷ്ടപ്പെട്ട വാര്‍ത്തയറിഞ്ഞ് ബിഎംഡബ്ല്യു കമ്പനി, ടോം ക്രൂസിന് പുതിയ കാര്‍ എത്തിച്ചുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണം നടക്കട്ടെ ടോം ക്രൂസിന് അടുത്തകഥക്കുള്ള വകയായി FC