അച്ഛനെ തോല്‍പ്പിക്കാനാവില്ല മക്കളെ!!-കണ്ടൊ ടൊവിനോ തോമസിനേക്കാള്‍ മസ്സില് അച്ഛന്.
എന്ന് നിന്റെ മൊയ്തീനിലാണ് ടൊവിനോയുടെ കൈയ്യും കാലും മസ്സിലും ആരാധകര്‍ കണ്ടതും കരുത്തനാണ് ടൊവിനോ എന്ന് തിരിച്ചറിഞ്ഞതും.കുറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളും പൊതു രംഗത്തും സജീവമാണ്.
അത്കൊണ്ട് തന്നെ രണ്ട് തരത്തിലാണ് താരത്തിന് ആരാധകരുള്ളത്.ഒന്ന് സിനിമയില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് സാമൂഹിക പ്രവര്‍ത്തികളിലൂടെ താരം നേടിയെടുത്ത ആരാധകരാണ്.ഇത്തവണ തന്റെ അച്ഛന് അഡ്വക്കറ്റ് E.T.തോമസ്സിനെ പരിചയപ്പെടുത്തുകയാണ് താരം,നിരവധി തവണ ഫിറ്റ്നസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോഴൊന്നും അച്ഛനെ കാണിച്ചിരുന്നില്ല.
എന്നാലിതാ ഇപ്പോള്‍ അച്ഛന്റെ ഒരു വര്‍ക്കൗട്ട് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു.ഈ വയസ്സിലും ആള് സിക്സ് പാക്കാണ്.അത് മാത്രമല്ല വക്കീലിനെ കൊമ്പനാക്കുന്നത് നല്ല വില്ല് കുലച്ച മീശയാണ്.
എന്തായാലും ഫോട്ടോ പോസ്റ്റ് ചെയ്തു ഒപ്പം കുറിച്ചതിങ്ങനെ.മറ്റാരുമല്ല അച്ഛന് അഡ്വക്കറ്റ് E.T.തോമസാണ്.ഇദ്ദേഹമാണ് തന്റെ വഴികാട്ടിയും ഉപദേശകനും
സര്‍വ്വോപരി വ്യായാമത്തില്‍ പങ്കാളിയുമാണ്.2016ല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചിരുന്നു.ഇടത്തേ ചങ്കില് കാണുന്ന ആ എക്സ്ട്രാ മസ്സില് പസ്മേക്കറാണ്.
മലയാളത്തിന്റെ മസ്സിലന്മാര്ക്ക് ആശംസകള്‍.
ഫിലീം കോര്‍ട്ട്.