മലയാള സീരിയല്‍ നടി ഷെറിന് ലോഡ്ജില്‍ മരിച്ച നിലയില്‍, വിവരമറിഞ്ഞ ഞെട്ടലില്‍ സഹതാരങ്ങള്‍……
യുവനടിമാരുടെ മരണങ്ങളാണ് അടുത്ത ദിവസങ്ങളിലായി കേള്‍ക്കുന്നത് ആദ്യം കോഴിക്കോട് പറമ്പില്‍ ബസാറിലുള്ള വീട്ടില്‍ യുവനടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച വാര്‍ത്തയെത്തി.അതുകഴിഞ്ഞു കൊല്‍ക്കത്തയില്‍ സീരിയല്‍ നടി പല്ലവിയും തൂങ്ങിമരിച്ച വാര്‍ത്ത വന്നു ഇരുപത്തിയൊന്ന് വയസ്സായിരുന്നു, അതിനു പിന്നാലെയിതാ മറ്റൊരുനടികൂടി തൂങ്ങി മരിച്ചിരിക്കുന്നു,.
നടിയും മോഡലുമായ ഷെറിന് സെലിന് മാത്യുവിനെയാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ട്രാന്സ്ജെന്റര് ആയ ഷെറിന് അഭിനയരംഗത്തും, മോഡലിങ്ങിലും ശോഭിച്ചതാരമായിരുന്നു, ആലപ്പുഴ സ്വദേശിയായ ഷെറിന് ജോലിയുടെ ഭാഗമായി വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. മാനസികമായി വിഷമത്തിലാണെന്നുള്ള സൂചന നല്‍കിയുള്ള പോസ്റ്റുകള്‍ ഷെറിന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പക്ഷെ മരണത്തിലേക്കുള്ള യാത്രയിലാണെന്നു തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം, മാത്രമല്ല വളരെ ബോള്‍ഡായ ഷെറിന് ഇത്തരമൊരു കൊടും കൈചെയ്യുമെന്നു പ്രതീക്ഷിച്ചതുമില്ല.
പങ്കാളിയുമായുള്ള തര്‍ക്കമാണോ മനോവിഷമത്തിനും, ഈ മരണത്തിനും കാരണമെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്വര്‍ഗ്ഗം പൂകിയ ഷെറിന് ആദരാഞ്ജലികള്‍ FC