നടി ഹരിണി ചന്ദന വിവാഹിതയായി-വരന് സുനീഷ് ആഘോഷമാക്കി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം.
വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രണയം.വൈകുന്തോറും വീര്യം കൂടുന്ന
വീഞ്ഞ് പോലെ,സാക്ഷാത്കാരമായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം.നടിയും മോഡലുമായ ഹരിണി ചന്ദന ട്രാന്‍സ്ജെന്ററായ സുന്ദരിയുടെ കല്ല്യാണമാണ് ആര്‍ഭാടമായി കഴിഞ്ഞത്. താരത്തിനെ താലിചാര്‍ത്തി സ്വീകരിച്ചിരിക്കുന്നത് സുനീഷാണ്.ഗള്‍ഫിലെ സ്വകാര്യ കമ്പനിയിലെ ഉദ്ദ്യോഗസ്ഥനാണ് സുനീഷ്.ഹരിണിയും സുനീഷും തമ്മിലുള്ള പ്രണയം തുടങ്ങുന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു.വര്‍ഷങ്ങളോളം തുടര്‍ന്ന പ്രണയത്തിന് ഹരിണി ചന്ദനയുടെ മാതാപിതാക്കള്‍ സമ്മതം മൂളിയില്ല എന്ന് മാത്രമല്ല വിവാഹത്തിന് ഇവരെ അനുഗ്രഹിക്കാനും അവരെത്തിയില്ല.
എന്നാല്‍ സുനീഷിന്റെ മാതാപിതാക്കളും കുടുംബവും എത്തി
എറണാകുളം BTHഹാളില്‍ വെച്ച് നടന്ന വിവാഹത്തിന് നേതൃത്വം
നല്‍കിയത് ട്രാന്സ്ജെന്ന്റര് അക്റ്റിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായ രഞ്ജുമാരായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഒന്നടങ്കം ആശീര്‍വദിക്കാനെത്തിയ വിവാഹത്തിലേക്ക് നടിമാരായ തെസ്നിഖാനും കൃഷ്ണപ്രഭയും എത്തി.സുനീഷ ഹരിണി ദമ്പതികള്‍ക്ക് സര്‍വ്വ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.