പെരുനാള് ബിരിയാണി – ഉണ്ണിമുകുന്ദന് ഉരുട്ടികൊടുക്കുന്നത് നടന് ബാല… നല്ല കാഴ്ച …..

സ്നേഹമുള്ളിടത്ത് എല്ലാം നടക്കും അതിനൊരു നേര്‍ക്കാഴ്ചയാണ് പെരുനാള് ദിനത്തിലെ ആഘോഷം അടിപൊളിയാക്കുന്ന താരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍, സെറ്റില്‍ താരങ്ങള്‍ ഒന്നിച്ച് ആഘോഷ ദിനങ്ങള്‍ പങ്കിടാറുള്ളത് പതിവാണ്. ഭക്ഷണം ഒന്നിച്ചു കഴിച്ചും പരസ്പരം പങ്കുവെച്ചും ഓരോ ആഘോഷ ദിനവും സമൂഹമാധ്യമങ്ങളിലൂടെ താരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോളിതാ തന്റെ പുതിയ സിനിമയുടെ സെറ്റില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന് ഉണ്ണിമുകുന്ദന്. ഉണ്ണിമുകുന്ദന്, മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മിയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ണി മുകുന്ദനും കൂട്ടരും ബിരിയാണി വിളമ്പിയത്.
ഉണ്ണിമുകുന്ദന് നടന് ബാല ബിരിയാണി വാരി കൊടുക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മേപ്പടിയാന് എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബന് സാമുവല്‍, ഹരീഷ് പേങ്ങന്, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം എല്‍ദൊ ഐസക് നിര്‍വ്വഹിക്കുന്നു. സംഗീതം ഷാന്‍ റഹ്മാന്. മനോഹരമായ ഈ ദൃശ്യം മലയാള മനസ്സില്‍ തെളിഞ്ഞു നില്ക്കട്ടെ FC