ഉണ്ണി മുകുന്ദനോട് മമ്മുട്ടി പറഞ്ഞത് കേട്ടോ മാളികപ്പുറം ഹിറ്റായതുകൊണ്ടു ഇനി ഞങ്ങളെയൊക്കെ തിരിച്ചറിയുമോ ….
മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി.
മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് താരത്തിന്റെ തഗ് ഇങ്ങനെ, ”ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?’ മമ്മൂട്ടിയുടെ ഡയലോഗ് ചുറ്റുമുള്ളവരിലും ചിരിപടര്‍ത്തി. പടം സൂപ്പര്‍ഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. ”എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്.
മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി.”- ഉണ്ണി മുകുന്ദന് പറഞ്ഞു. FC