നടി ഉഷാറാണി വിടവാങ്ങി മരണം മരണം സര്‍വ്വത്ര. 2020 പൂര്‍ണ്ണ ദുരന്തം.
ലോകത്താകമാനം മരണം തന്നെ. ഒരു വൈറസിലൂടെ ലോകം ഭയന്ന് വിറച്ച് മുന്നേറുമ്പോഴാണ് മറ്റൊരു വഴിയിലൂടെ വേറെയും മരണങ്ങള് വേദന സമ്മാനിച്ച് താണ്ഡവമാടുന്നത്.
2020ല്‍ സിനിമക്ക് നഷ്ടങ്ങള്‍ ഏറെയാണ്.ഋഷികപൂര്‍,
ഇര്ഫാന്ഖാന്,സുശാന്ത് സിങ് രജ്പുത്ത്,കലിംഗ ശശി,രവി വള്ളത്തോള്‍,അര്ജ്ജുനന് മാസ്റ്റര്‍,ചിരഞ്ജീവി സര്‍ജ.
നടിമാരായ ചാന്ദന,മൊബീന മൈക്കിള്‍ ഇനിയും പട്ടികയിലാളുണ്ട്.അതിനിടയിലിതാ മലയാളത്തിന് ഒരു നടിയെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.ഉഷാറാണിയെ ഏകലവ്യനിലെ സന്ന്യാസിനി.അമ്മ അമ്മായിയമ്മയിലെ ദാക്ഷായണി ഈ രണ്ട് കഥാപാത്രങ്ങള്‍ മതി.തിരുവനന്തപുരം വര്‍ക്കലയില്‍ ജന്മമെടുത്ത ഉഷാറാണി എന്ന നടിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരമായി നിലനിര്‍ത്താന്‍ അവരിതാ നമ്മളെ വിട്ട് പിരിഞ്ഞിരിക്കുന്നു.
സച്ചിയുടെ മരണത്തിന്റെ ദു:ഖത്തില്‍ നിന്ന് മോചിതരാകാതെയിരിക്കുമ്പോഴാണ് ഉഷാറാണിയുടെ മരണ
വാര്‍ത്ത കൂടി എത്തുന്നത്.
1958ല്ലാണ് ഉഷാറാണിയുടെ ജനനം.തന്റെ 19ാം വയസ്സില്‍ സുകുമാരന്‍ നായരെ വിവാഹം കഴിക്കുകയായിരുന്നു.അന്ന് സുകുമാരന്‍ നായര്‍ക്ക് വയസ്സ് 51.ഇവര്‍ക്ക് ഒരു മകന് വിഷ്ണു ശങ്കര്‍.
ഹിന്ദി,തെലുങ്ക്,തമിഴ്,മലയാളം ഭാഷകളിലായി 200ലേറെ ചിത്രങ്ങള്‍.ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ഉഷാറാണിയുടെ തുടക്കം.രൗദ്രം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെങ്കിലും അവരുടെ മനസ്സ്നിര്മ്മലമായിരുന്നു.സാധന എന്ന നടിയുടെ ദുരവസ്ഥയറിഞ്ഞ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവരെ അന്വേഷിച്ചു കണ്ടെത്തി സഹായം എത്തിച്ചു.എന്നാല്‍ ആ സഹായം സാധനയുടെ ഭര്‍ത്താവ് കുടിച്ചു തീര്‍ക്കാന്‍ ഉപയോഗിച്ചു.ഒന്നും അനുഭവിക്കാന്‍
സാധനക്ക് കഴിയാതെ മരിക്കേണ്ടി വന്നു എന്നറിഞ്ഞതില്‍ അതീവ ദു:ഖിതയായിരുന്നു ഉഷാറാണി.
ഇനി അവരും അഭിനയിച്ചു അവശേഷിപ്പിച്ച സിനിമകളില്‍ മാത്രം. ഉഷാറാണി എന്ന നടിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ഞങ്ങളും.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഉഷാറാണിയുടെ ദേഹവിയോഗം.
ഫിലീം കോര്‍ട്ട്.