എന്റെ വിവാഹത്തെ കുറച്ച് ചോദിക്കണ്ട,പുരുഷന്മാര്ക്ക് മാത്രമല്ല ആഗ്രഹങ്ങള്‍,നടി വരലക്ഷ്മി
ഇത്രയ്ക്ക് പറഞ്ഞുകളയുമെന്ന് ചോദ്യം ചോദിച്ച പത്രക്കാരാന്‍ സ്വപ്നത്തില്‍ പോലും കരുതി കാണില്ല.എന്നാല്‍ സംഭവിച്ചതിങ്ങനെയാണ്.തമിഴ് സൂപ്പര്‍ താരം ശരത്ത് കുമാറിന്റെയും ആദ്യ ഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി ശരത്ത് കുമാര്‍.നടികൂടിയായ വരലക്ഷ്മി 2012ല്‍ സിമ്പുവിന്റെ നായികയായി പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറിയത്.ശേഷം നിരവധി ചിത്രങ്ങളിലഭിനയിച്ച വരലക്ഷ്മി നടന് വിശാലുമായി പ്രണയത്തിലായി .വര്‍ഷങ്ങള്‍ നീണ്ട പ്രണയം ശരത്ത് കുമാറിനെ വരെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് വളര്‍ന്നു.എന്നാല്‍ ഈ പ്രണയം തകരുകയും വിശാല്‍ തെലുങ്ക് നടിയുമായി അടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വരലക്ഷ്മി അമ്മ ഛായയോടൊപ്പം ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു.പരിപാടി നടക്കുന്നതിനിടെയാണ് വരലക്ഷ്മി മാധ്യമങ്ങളോട് സംസാരിച്ചത്.അതിനിടയില്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യവും വന്നതോടെ വരലക്ഷ്മി പൊട്ടിതെറിച്ചു.അവര്‍ മാധ്യമപ്രവര്ത്തകരേടായി പറഞ്ഞു, ഇനി ഒരിക്കലും നിങ്ങള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്.പുരുഷന്മാരെ പോലെ സ്ത്രികള്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്.അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അവര്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.അതെ ഒരു നടന് ചതിച്ചതുകൊണ്ട് പാട്ടുപാടി ശിഷ്ടകാലം തീര്‍ക്കാന്‍ വരലക്ഷ്മി ഒരു പെണ്ണുമാത്രമല്ല, കരുത്തനായ അച്ഛന് ശരത്ത് കുമാറിന്റെ മകളാണ്.