വര്‍ഷ തന്നെ ആലപിച്ച ഗാനത്തോടെ വിവാഹ വീഡിയോ എത്തി-വൈകിയതില്‍ ക്ഷമിക്കണം.
മാസം ഒന്ന് കഴിഞ്ഞു.ഓഗസ്റ്റ് 25നായിരുന്നു സംവിധായകനും നടനുമായ V.M.വിനുവിന്റെ മകളും നടിയും ഗായികയുമായ വര്‍ഷ വിനുവിന്റെ വിവാഹം.കോഴിക്കോട് അരയിടത്ത് പാലം ബൈപാസ്സിലെ ട്രൈപെന്റാ ഹോട്ടലില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരുന്നു വിവാഹം.
കേരളത്തിന്റെ നാനാ ദിക്കില്‍ നിന്നും താരങ്ങള്‍ ഉള്‍പ്പെടെ പല മഹത് വ്യക്തികളും പങ്കെടുക്കേണ്ട ചടങ്ങായിരുന്നെങ്കിലും ആര്‍ക്കും കോവിഡിനെ തോല്‍പ്പിക്കാന്‍ കഴിയാത്തത് കൊണ്ട് പങ്കെടുക്കാന്‍ സാധിച്ചില്ല.അത് കൊണ്ട് തന്നെ എല്ലാവരും വര്‍ഷയെയും
പ്രതിസുധ വരന് നിത്യാനന്ദിനെയും നവ മാധ്യമങ്ങളിലൂടെ ആശിര്‍വദിച്ച് അനുഗ്രഹിക്കുകയായിരുന്നു.
വര്‍ഷ മറുപടി എന്ന സിനിമയില്‍ ‘മെല്ലെ വന്ന് പോയി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു.മമ്മുട്ടിയുടെ മകളുടെ വേഷത്തില്‍ വേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
കല്ല്യാണം കഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞപ്പോഴാണ്
അതിന്റെ വീഡിയോ എത്തിയിരിക്കുന്നത്.B.K.ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വൈശാഖ് ശശിധരനാണ്.ഈ ഗാനം ആലപിച്ചിരിക്കുന്നതും വര്‍ഷ തന്നെ.
വര്‍ഷയും നിത്യാനന്ദും നല്ല ജോഡികളാണെന്ന് ഈ വീഡിയോ കണ്ടാലറിയാം.തന്റെ സ്വന്തം ചാനലില്‍ തന്നെയാണ് വര്‍ഷ വിവാഹ വീഡിയോയിലെ ഈ ഗാനംപോസ്റ്റ് ചെയ്തിരിക്കുന്നത്.
പല പ്രമുഖ നടന്മാരും ഗായകന്മാരും സംഗീത സംവിധായകരും ആശംസിക്കുന്നതിന്റെ ക്ലിപ്പുകളും ഈ വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.ആശംസകളോടെ ഞങ്ങളും.
ഫിലീം കോര്‍ട്ട്.