നടന് അരുണ്‍ മരിച്ചു സിനിമയും സീരിയലും ഒരുപോലെ ആഘോഷിച്ച താരം……
പ്രായത്തെ തോല്പിക്കുന്നതായിരുന്നു അഭിനയ മികവ് സ്വാഭിമാന്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തനായ മുതിര്‍ന്ന നടന് അരുണ്‍ ബാലി (79) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ അമ്മാവനായി ലേഖ് ടണ്ടന്റെ ടിവി പരമ്പര ‘ദൂസ്ര കേവലി’ലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അരുണ്‍ ബാലി, ചാണക്യ, സ്വാഭിമാന്‍, ദേസ് മേ നിക്കല്ല ഹോഗാ ചന്ദ്, കുംകം – ഏക് പ്യാര സാ ബന്ധന്, പി.ഒ.ഡബ്ല്യു – ബന്ദി യുദ്ധ് കെ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു.
സൗഗന്ധ്, രാജു ബന് ഗയാ ജെന്റില്മാന്, ഖല്‍നായക്, സത്യ, ഹേ റാം, ലഗേ രഹോ മുന്ന ഭായ്, 3 ഇഡിയറ്റ്സ്, റെഡി, ബര്‍ഫി, മന്മര്സിയാന്, കേദാര്‍നാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ഗുഡ്ബൈ’ ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.ആദരാഞ്ജലികളോടെ. FC