നടന് രാമു മരിച്ചു ഒപ്പം നില്ക്കുന്ന ഫോട്ടോ പങ്കുവെച്ച് മമ്മുട്ടി ദുഃഖം രേഖപ്പെടുത്തി… മറ്റു താരങ്ങളും…..
മമ്മുട്ടിയുടെ അനുശോചന സന്ദേശം പെട്ടന്ന് വൈറലായി. നടന് രാമു എന്ന പൂ രാമുവിനെ അധികമാര്‍ക്കും അറിയില്ല എന്നാല്‍ മമ്മുട്ടി പങ്കുവെച്ചതോടെ അനുശോചന പ്രവാഹമായി, പ്രശസ്ത നാടക-സിനിമാ നടന് പൂ രാമു(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.
തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ല്‍ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് നീര്‍പറവൈ, പരിയേറും പെരുമാള്‍, കര്ണന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സൂര്യ നായകനായ സുരരെ പോട്ര് എന്ന സിനിമയിലെ അച്ഛന് വേഷത്തിലൂടെ തമിഴിന് പുറത്തും പ്രശസ്തനായി. പേരന്പ്, തിലഗര്‍, നീര് പാര്‍വൈ, തങ്ക മീന്കള്, കോടിയില്‍ ഒരുവന് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍.
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയില്‍ അംഗമായിരുന്നു രാമു. സംസ്കാരം ചൊവ്വാഴ്ച നടക്കും. ആദരാഞ്ജലികളോടെ FC