ദിലീപിന്റെ അനിയത്തിയെ മറന്നുപോയോ… ഇതാ ആളിവിടെയുണ്ട് കാലം കടന്നു പോയി…..

ചെറിയ റോളിലൂടെ വലിയ നടിയായി വെട്ടത്തില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ചപ്പോള്‍ പക്ഷെ പിന്നെ അധികമൊന്നും അഭിനയിക്കാന്‍ പോയില്ല പ്രിയ നമ്പ്യാര്‍. പേരു കേട്ടാല്‍ മലയാളി പ്രേക്ഷകര്‍ക്ക് പെട്ടെന്നു പിടികിട്ടിയെന്നു വരില്ല.
വെട്ടം സിനിമയില്‍ ദിലീപിന്റെ സഹോദരി ഇന്ദുവായി എത്തിയത് പ്രിയയാണ്. 2004 ല്‍ വെട്ടത്തില്‍ പ്രത്യക്ഷപ്പെട്ട ശേഷം 2013 ല്‍ ഡ്രാക്കുള എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു സിനിമാ ഗ്രൂപ്പില്‍ വന്ന, ‘വെട്ട’ത്തിലെ ഇന്ദു എന്ന വെട്ടത്തിലെ കഥാപാത്രത്തില്‍ തുടങ്ങിയ ചര്‍ച്ചയുടെ വിശേഷം പ്രിയയുടെ അരികിലും എത്തിയതോടെ പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ നടി തീരുമാനിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ കഥാപാത്രത്തെ സ്നേഹിക്കുന്ന ആളുകളെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അവസരം കിട്ടിയാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്നും പ്രിയ പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങള്‍ പ്രിയ പങ്കുവച്ചത്. ”കുറേക്കാലങ്ങളായി സിനിമാ ഫീല്‍ഡില്‍ ഒന്നും ഇല്ലാതെ മാറിനില്ക്കാന് തുടങ്ങിയിട്ട്. പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് വെട്ടം സിനിമ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് ഒന്നരവര്‍ഷത്തിനു ശേഷമായിരുന്നു റിലീസ്. ആ സമയത്ത് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. സിനിമാലോകത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടും ഇല്ലായിരുന്നു. പക്ഷേ അതൊരു ഭാഗ്യം തന്നെയായിരുന്നു. വളരെക്കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തത്.
വെട്ടം കഴിഞ്ഞ സമയത്തും സിനിമകള്‍ തേടിയെത്തിയിരുന്നു. കൂടുതല്‍ അഭിനയിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. അങ്ങനെ പഠിത്തമായിരുന്നു എന്റെ മുന്നിലെ പ്രധാനകാര്യമായി വന്നത്. മോഹന്‍ലാല്‍ സര് ആണ് എന്നെ വെട്ടം സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പിന്നീട് പ്രിയന് സര് ഇന്ദു എന്ന കഥാപാത്രം എനിക്കു വേണ്ടി നല്‍കുകയായിരുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നും പ്രിയ പറയുന്നു അമേരിക്കയിലേക്കാണ് പ്രിയയെയും വിവാഹം കഴിച്ചു കൊണ്ട് പോയത്. FC