വിവാഹം കഴിഞ്ഞ് ആദ്യമെത്തിയ ജന്മദിനം ആഘോഷമാക്കി താരദമ്പതികള്‍.. കൈയടിയും ആശംസയും ……
വിക്കി കൗശല്‍ കഴിഞ്ഞ ദിവസമാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. ഒട്ടേറെ പേരാണ് വിക്കി കൗശലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ എല്ലാവര്ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വിക്കി കൗശല്‍
വിക്കി കൗശല്‍ ബര്‍ത്ത് ഡേ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട ആളുകളുമായി പുതുവര്‍ഷത്തിലേക്ക് നീങ്ങുന്നു. എന്റെ ഹൃദയം അങ്ങേയറ്റം സന്തോഷവും നന്ദിയും നിറഞ്ഞതാണ്. സ്നേഹം അറിയിക്കുകയും തനിക്ക് ആശംസകള്‍ നേരുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും വിക്കി കൗശല്‍ എഴുതിയിരിക്കുന്നു’.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോ പകര്‍ത്താന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. വിവാഹ ചടങ്ങിന് എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു രഹസ്യ കോഡും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിക്കി കൗശലും കത്രീന കൈഫും തന്നെയായിരുന്നു വിവാഹ ശേഷം ഫോട്ടോകള്‍ പുറത്തുവിട്ടത്. വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോ കത്രീന കൈഫ് പങ്കുവെച്ചത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ചടങ്ങിന്റെ അടക്കം ഫോട്ടോകള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. FC