വിക്കിയെ ചുംബിച്ച്; കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്, നയന്‍താര…..
വിക്കിയെ ചുംബിച്ച്; കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്, നയന്‍താര…..
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഈ വര്‍ഷം ഏറെ സ്പെഷല്‍ ആയിരുന്നു. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം 2022ലായിരുന്നു സംഭവിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ്, സറോഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നുവെന്ന് താരം അറിയിച്ചത്. ഉയിര്, ഉലകം എന്നാണ് മക്കളുടെ പേരുകള്‍. ഇപ്പോഴിതാ 2022 തങ്ങള്‍ക്ക് സമ്മാനിച്ച സന്തോഷങ്ങള്‍ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ദമ്പതികള്‍. മനോഹരമായ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓര്‍മ്മിക്കുന്നത്. ഒപ്പം മക്കള്‍ക്കും നയന്‍താരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷമാണ് 2022. പ്രായമാകുമ്പോള്‍ എന്റെ ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓര്‍മ്മകളും ഈ വര്‍ഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയന്‍താര.. അനുഗൃഹീതമായ രീതിയില്‍. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തില്‍ ഇതിഹാസങ്ങളും സൂപ്പര്‍ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങള്‍ ആസ്വദിക്കാന്‍ എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വര്‍ഷം.
രണ്ട് ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു. ഞാന്‍ കാണുമ്പോഴെല്ലാം… ഞാന്‍ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവര്‍. എന്റെ കണ്ണുകളില്‍ നിന്നുള്ള കണ്ണുനീര് എന്റെ ചുണ്ടുകള്‍ക്ക് മുമ്പേ അവരെ സ്പര്‍ശിക്കുന്നു. ഒരുപാട് അനുഗൃഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു. നന്ദി ദൈവമേ…. ഞാന്‍ ഇഷ്ടപ്പെട്ട ഒരു കഥ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്തു…. കാത്തുവാക്കുള്ളൈ രണ്ടുകാതല്‍… എപ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന സിനിമ. സിനിമയുടെ വാണിജ്യ വിജയത്തില്‍ സന്തോഷമുണ്ട്.”-വിഘ്നേശ് പറഞ്ഞു.
അജിത് കുമാര്‍ ആണ് വിഘ്നേശിന്റെ അടുത്ത ചിത്രത്തിലെ നായകന്. കരിയറിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ കൂടിയാകും ഇത്. ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.FC