വീട്ടുജോലിക്കാരിയുടെ നാലുലക്ഷം… നടി നയന്‍താരയെ കുറിച്ച് വിഘ്നേഷിന്റെ ‘അമ്മ തന്നെ…..
കൂടെയുള്ളവരുടെ നിലനില്‍പ്പുകൂടി നോക്കുന്ന ആളാണ് യാഥാര്‍ത്ഥ മനുഷ്യന് ഞാന്‍ മാത്രം എന്നു ചിന്തിക്കുന്നവരാണ് ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍.. കാരണം എന്തെങ്കിലും ചെയ്യുമ്പോള്‍ കാണാന്‍ ആളുണ്ടങ്കിലല്ലേ ചേലുള്ളു മരുമകള്‍ നയന്‍താരയെ ആവോളം പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി.
”എന്റെ മകന് ഒരു മികച്ച സംവിധായകനും മരുമകള്‍ നയന്‍താര ഒരു മികച്ച താരവുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാറുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരില്‍ ഒരു സ്ത്രീ അവരുടെ ദുരിതങ്ങള്‍ നയന്താരയോട് പറഞ്ഞു. അവര്‍ക്ക് നാല് ലക്ഷം രൂപ കടം ഉള്ളതിനാല്‍ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് ആ സ്ത്രീ പറഞ്ഞു. നയന്‍താര ഉടന്‍ തന്നെ ആ പണം നല്‍കിയിട്ട് കടങ്ങളെല്ലാം ഉടന്‍തന്നെ തീര്‍ക്കണം എന്ന് അവരോടു പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്കണമെങ്കില് അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍.
ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മള് ആത്മാര്‍ത്ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമ ഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.”-മീന കുമാരി പറയുന്നു. നയന്‍ നിങ്ങളുടെ ഈ നല്ലമനസ്സിന് ദൈവം പ്രതിഫലം നല്‍കും. FC