വിജയ്യുടെ 65ാം ചിത്രത്തില്‍ പ്രേമത്തിലെ നടി മഡോണ നായിക തള്ളല്ല -ഭാഗ്യം.
ദളപതി 65 എന്ന പേരില്‍ തുടങ്ങിയിരിക്കുകയാണ്
ഇളയ ദളപതി വിജയ്് നായകനാകുന്ന 65ാം ചിത്രം.
അതിന് ഇതുവരെ പേരിട്ടിട്ടില്ല.എന്നാല്‍ വരുന്ന വാര്‍ത്തയില്‍ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്.പ്രേമം എന്ന ഹിറ്റ് സിനിമയില്‍ നിവിന്‍ പോളി പലരേയും പ്രണയിച്ചെങ്കിലും അവസാനം വിവാഹം കഴിക്കുന്നത് തുടക്കത്തിലെ നായികയുടെ സുഹൃത്തായ ചെറിയ പെണ്‍കുട്ടി വളര്‍ന്ന് സെലിന് എന്ന നായികയായി അവസാനമെത്തുന്ന മഡോണയെയാണ്.
അവിടെ തുടങ്ങിയ താര സുന്ദരി തെലുങ്ക്,തമിഴ് ചിത്രങ്ങളും കിംഗ് ലയര്‍ പോലുള്ള മലയാള ചിത്രങ്ങളിലെല്ലാം തിളങ്ങി.അവര്‍ക്കിതാ മറ്റൊരു ഭാഗ്യം കൂടി വന്നിരിക്കുന്നു.ദളപതി വിജയിന്റെ നായികയാകാന്‍.
A.R.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.മാസ്റ്ററിന് ശേഷമാണ് മുരുകദോസും വിജയും
ഒന്നിക്കുന്നത്.ചിത്രത്തില്‍ രണ്ട് നായികമാരാണത്രെ
ഉണ്ടാവുക.അതില്‍ ഒന്ന് മഡോണസെബാസ്റ്റിയനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യം തീരുമാനിച്ചിരുന്നത് കാജല്‍ അഗര്‍വാള്‍ പൂജഹെഗ്ഡേ എന്നിവരെ ആയിരുന്നത്രേ എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് മാറ്റമുണ്ടാവാനാണ് സാധ്യത.
വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22നായിരിക്കും സിനിമയുടെ പേര്
പുറത്ത് വിടുക എന്നാണ് അറിയുന്നത്.
നടിമാത്രമല്ല മഡോണ മികച്ചൊരു ഗായിക കൂടിയാണ്.എന്തായാലും നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായത് കൊണ്ട് വലിയ പ്രയാസമുണ്ടാകില്ല വിജയ്ക്കൊപ്പം അഭിനയിക്കാന്‍.നായിക ആയില്ലെങ്കിലും പ്രധാന കഥാപാത്രമായിരിക്കുമത്രേ മഡോണ
ഇതില്‍.
ഫിലീം കോര്‍ട്ട്.