മകള്‍ മീര മരിച്ചിട്ട് വെറും പത്തു ദിവസം.. പുതിയ സിനിമയുടെ പ്രൊമോഷനെത്തി നടന് വിജയ് …
നൂറുകണക്കിനാളുകളുടെ ജീവിതപ്രശ്നമാണ് തന്റെ മകളുടെ മരണം കൊണ്ട് അവര്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്..
മകളുടെ വേര്‍പാടിന്റെ ദുഃഖത്തിലും പുതിയ സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് നടന് വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. അഭിമുഖങ്ങളില്‍ വ്യക്തിജീവിതത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ നടന് തയ്യാറായില്ല. എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും സംസാരിക്കാനും കഴിയുന്നതെന്ന് അഭിമുഖത്തില്‍ വിജയ് ആന്റണിയോട് ചോദിക്കുകയുണ്ടായി. ”ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത്” എന്നാണ് വിജയ് ആന്റണി പറയുന്നത്.
പത്തു ദിവസം മുന്‍പാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തിനും തമിഴ് സിനിമാമേഖലയ്ക്കും ഞെട്ടലായിരുന്നു. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. തന്റെ സ്വകാര്യ ദുഃഖങ്ങളുടെ പേരില്‍, ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്ക്ക് കിട്ടേണ്ട പ്രമോഷന് കിട്ടാതെ പോകരുതെന്ന ചിന്തയാകാം പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. FC