നടിയെ ലൈംഗീകമായി ഉപയോഗിച്ചെന്ന പരാതിയില്‍ നടന് വിജയ് ബാബുവിന് ജ്യാമ്യം.. ജ്യാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍……

വലിയ കോലാഹലങ്ങള്‍, ഒളിവുകാല ജീവിതം സിനിമയില്‍ കിട്ടിയതിനേക്കാള്‍ പബ്ലിസിറ്റി.. എന്നും വാര്‍ത്തകള്‍ പത്രങ്ങളിലും ടി വി യിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമെല്ലാം, ചെയ്ത കുറ്റം യുവനടിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ട് വിവിധയിടങ്ങളില്‍ കൊണ്ടുപോയി രതി ക്രീടകള്‍ക്ക് വിധേയയാക്കിയത് കൂടാതെ അവളുടെ പേരുകൂടി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക കൂടിചെയ്തത് കുറ്റമായി.. കേസായി… മുന്‍കൂര്‍ ജ്യാമ്യം കിട്ടി, ജാമ്യം കിട്ടിയതിന് ശേഷമുള്ള ആദ്യ പ്രതികരണം. ഇങ്ങനെ ദൈവത്തിന് നന്ദി. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.
27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്കി എന്ന് പറയാനാകില്ല. നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല.
നടിയും വിജയ് ബാബുവും തമ്മില്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ നിയമവിദഗ്ധരും പൊതുസമൂഹവും ഈ വിധിയെ വിമര്‍ശിക്കുന്നുണ്ട്. കോടതി അതിജീവിതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കുന്നത്.
പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളില്‍ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷന് വിലയിരുത്തുന്നു FC