അമ്മയിലെ രണ്ട് എം.എല്‍.എമാര്‍ കുംഭകര്ണ്ണസേവയിലാണോ ഞെട്ടിച്ച് നടി രഞ്ജിനി..ഇവരെങ്ങനെ നാട് ഭരിക്കും……….
താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടക്കുന്ന അനീതിയാണെങ്കില്‍ അതിനെതിരെ പൊട്ടിത്തെറിക്കുകയാണ് നടി രഞ്ജിനി.. അവരുടെ പോസ്റ്റ് ഇങ്ങനെ ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു അമ്മയില്‍ തുടരവേ, തിലകന് അങ്കിളിനെയും ഷമ്മി തിലകനെയും പുറത്താക്കുന്നത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്. അഭിനേതാക്കളുടെ ഈ സംഘം ഈയിടെ പരിഹാസപാത്രമായി മാറിയിരിക്കുന്നു. തികഞ്ഞ, മാഫിസം. രണ്ട് എംഎല്‍എമാര്‍ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? ഷമ്മി തിലകന്റെയും തിലകന്റെയും ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് സമൂഹമാധ്യമത്തിലെ രഞ്ജിനിയുടെ കുറിപ്പ്.
അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു പങ്കെടുത്തിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നടി പരാതി നല്കിയ സംഭവം ചര്‍ച്ചയായതോടെ വിജയ് ബാബു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചുവെങ്കിലും അയാളെ പുറത്താക്കിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സംഘടനയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് നടന് ഷമ്മി തിലകന് യോഗത്തില്‍ ക്ഷണമുണ്ടായിരുന്നില്ല. ഷമ്മി തിലകനെ പുറത്താക്കാനുള്ള ആലോചനയിലാണ് സംഘടന. ഇത് സംബന്ധിച്ച് സംഘടനയില്‍ ഭിന്നതയുണ്ട്.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നു. ചോദ്യം ചെയ്യല്‍ ഏഴ് ദിവസം നീളുമെന്ന് പോലീസ് പറഞ്ഞു. FC