നടന് വിജയ് ബാബു അറസ്റ്റില്‍ നടിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു.. ഏത് ജയിലിലാകും …….

ജയിലിലേക്കോ എന്നൊന്നും അറിയില്ലെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.. ഉച്ചക്കാണ് ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണെങ്കില്‍ താരത്തിന് ജയിലില്‍ അന്തിയുറങ്ങേണ്ടി വരും..
യുവനടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് സ്റ്റേഷനില്‍ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. വിജയ് ബാബുവിനെ ഉച്ചയ്ക്ക് കൊച്ചിയിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുക്കും. ഇതിനുമുന്‍പ് വൈദ്യപരിശോധന നടത്തും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വൈകിട്ട് ആറുമണിക്ക് ശേഷം വിജയ് ബാബുവിന് വീട്ടിലേക്ക് മടങ്ങാം. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
യുവ നടിയെ ബലാല്‍സംഗം ചെയ്തു, അതിജീവിയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്. ഇതില്‍ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കൂടാതെ ഒരുകോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുന്നെന്നു കടുത്ത ഭാഷയില്‍ അതിനെ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ് യുവനടി, അമ്മയുടെ വാര്‍ഷിക യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സാഹചര്യത്തില്‍ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണം കൊണ്ടും പദവി കൊണ്ടും നിശബ്ദരാക്കാമെന്നാണ് ഇവര്‍ കുറിച്ചത് FC