മമ്മുട്ടി പുലി, മോഹന്‍ലാല്‍ സിംഹം… തുറന്നു പറഞ്ഞ് നടന് വിജയ് ദേവരകൊണ്ട…
മലയാളികളുടെ സ്വന്തം താരരാജാക്കന്മാരായ മോഹന്‍ ലാലിനും, മമ്മുട്ടിക്കും തെന്നിന്ത്യന്‍ നടന് വിജയ് ദേവരക്കൊണ്ടയുടെ പ്രശംസ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് സിംഹത്തെയാണ് ഓര്‍മ്മ വരുന്നതെന്ന് തെന്നിന്ത്യന്‍ താരം വിജയ് ദേവര്കൊണ്ട. മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗര്‍ എന്നാണ് തോന്നുന്നതെന്നും താരം. പുതിയ ചിത്രമായ ലൈഗറിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ദേവര്കൊണ്ടയുടെ മാസ് മറുപടി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിതാവായതിനാല്‍ മമ്മൂട്ടി തനിക്ക് അങ്കിള്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖറിനെ കുഞ്ഞിക്ക എന്ന് വിശേഷിപ്പിക്കാനും വിജയ് മറന്നില്ല. ഫഹദ് ഫാസിലിനെക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടന് എന്നായിരുന്നു പ്രതികരണം. ടൊവിനോയെ ഹാന്‍ഡ്സം എന്നും വിശേഷിപ്പിച്ചു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ പറഞ്ഞും താരം കയ്യടി നേടി. ലൈഗര്‍ മികച്ച അനുഭവമായിരിക്കുമെന്നും വിജയ് ദേവര്കൊണ്ട ഉറപ്പുനല്‍കി. തെലുങ്കിലെ മുന്‍നിര സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ്. ബോക്സിങ് താരം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.കേരളത്തിലെ 150ലേറെ തിയറ്ററുകളിലായി ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുക. FC