വിജയിന് നാണക്കേട്.. ലിയോ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ചവിട്ടിപൊളിച്ച് ആരാധകര്‍.. നഷ്ടം ലക്ഷങ്ങള്‍…

ആരാധകരോ കാടന്മാരോ പ്രവര്‍ത്തി കണ്ടാല്‍ കാടന്മാരെക്കാള്‍ കഷ്ടമാണ്… ഇനിയാരും സിനിമ കാണേണ്ടെന്നു കരുതിയാണോ തിയേറ്റര്‍ ചവിട്ടിപൊളിച്ചതെന്നാണ് സംശയം.. ആരാധകര്‍ക്ക് വേണ്ടി വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് തിയേറ്ററിന് കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റര്‍ എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരാധകര്‍ സീറ്റിന് മുകളിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം.

തിയേറ്ററിലെ സീറ്റുകള്‍ പലതും ഇളകി വീണിട്ടുണ്ട്. നിരവധി പേരാണ് ആരാധകരെ വിമര്‍ശിച്ചുകൊണ്ട് എത്തുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോള്‍ പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ്. തിയേറ്റര്‍ ഹാളിന് പുറത്താണ് സാധാരണ പ്രദര്‍ശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് തിയേറ്റര്‍ സ്‌ക്രീനില്‍ തന്നെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്.

സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ‘ലിയോ’യുടെ ഓഡിയോ റിലീസ് ഉപേക്ഷിച്ചിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന പരിപാടിയാണ് ഒരുക്കങ്ങള്‍ പാതിപിന്നിട്ടതിനുശേഷം മാറ്റിയത്. പരിപാടിയില്‍ തിരക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. FC

You may have missed