വിജയ് സേതുപതിയെ തള്ളിപറഞ്ഞ് ആരാധകര്‍- ഇത്രേയുള്ളൂ കാര്യം.
നമ്മളെ സാനേഹിക്കുന്നവരാണ് ഏറ്റവും വലുത്.ആ ശക്തിക്ക് മുന്നില്‍ വെല്ലുവിളിയുയര്‍ത്തിയാല്‍ പിന്നെഇല്ല.തമിഴ് നടന് വിജയ് സേതുപതി ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയാണ്.എന്നാല്‍ എല്ലാത്തിന്റെയും കൂമ്പടപ്പിച്ചിരിക്കുകയാണ് തമിഴ് നാട്ടിലെ പ്രേക്ഷകര്‍.ഒപ്പം വിജയ് സേതുപതിയുടെ ആരാധകരുമുണ്ട്.
മുത്തയ്യ മുരളീധരന് എന്ന ശ്രീലങ്കന്‍ ക്രിക്കറ്ററുടെ ജീവിത കഥ പറയുന്ന 800 എന്ന ചിത്രത്തില്‍ നായകനായി വിജയ് സേതുപതി എത്തിയതോടെയാണ് തമിഴ് ജനതയുടെ വികാരം ആളിക്കത്തിയത്.ശ്രീലങ്കയില്‍ നടന്ന തമിഴ് നരഹത്യക്ക് നേതൃത്വം നല്കിയ ശ്രീലങ്കന്‍ പ്രധാന മന്ത്രി മഹീന്ദ്ര രാജപക്സേയെ
പിന് തുണക്കുന്ന വ്യക്തിയാണ് മുത്തയ്യ മുരളീധരന്. അത്തരത്തിലൊരാളുടെ മഹത്വം വാഴ്ത്തി പാടേണ്ട
ഗതികേട് ഒരു ഇന്ത്യക്കാരനില്ല.പ്രത്യേകിച്ച് തമിഴില്‍
നിന്നുള്ള ഒരുത്തനില്ല എന്നത് തന്നെയാണ് വിജയ്
സേതുപതിക്കെതിരെ ഉയര്‍ന്ന വിവാദത്തിന്റെ കാതല്‍.
വിജയ് സേതുപതിയെ ബഹിഷ്ക്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ കാമ്പയിന് തുടങ്ങി.ഹാഷ്ടാഗുകള്‍ ഇങ്ങനെ-ഷെയിമ് ഓണ്‍ യൂ.ബോയ്ക്കോട്ട് വിജയ് സേതുപതി.ഇതെല്ലാം നവ മാധ്യമങ്ങളില്‍ വൈറലായി.വിജയ്സേതുപതി തമിഴ് ജനതക്ക് അപമാനമാണെന്നും പറഞ്ഞതോടെ താരം മുട്ട് മടക്കി.
അപ്പോ അങ്ങനെയാണ് വിജയ് സേതുപതി സര്.
കരുത്ത് നിങ്ങള്‍ താരങ്ങള്‍ക്കല്ല.പ്രേക്ഷകര്‍ക്കാണ്
പ്രേക്ഷകര്‍ക്ക് മാത്രം.
ഫിലീം കോര്‍ട്ട്.