താര ദമ്പദിതികള് വേര്‍പിരിഞ്ഞു.എല്ലാം തുടങ്ങും മുമ്പ് രണ്ടാവാന്‍ വിധി.
ഒരു ചതിയന്റെ റോളുമായാണ് സത്യത്തില്‍ തമിഴ് നടന് വിശാല്‍
ഹൈദരാബാദ്കാരിയും നടിയുമായ അനീഷ റെഡ്ഡിയുടെ അടുത്തെത്തിയത്.ചതിയനെന്ന് പറയാന്‍ കാരണം തമിഴ് നടന് ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി കടുത്ത പ്രണയത്തിലായിരുന്നു വിശാല്‍. ഒരു വേള സ്വന്തം അച്ഛനെയും അമ്മയെയും തള്ളിപ്പറഞ്ഞ് വിശാലിന്റെ കൂടെ ഇറങ്ങിപോകും വരലക്ഷ്മി എന്നൊരു ട്രന്റുവരെ വന്നിരുന്നു.
എന്നാല്‍ എന്തോ ചെറിയൊരു പ്രശ്നത്തിന്റെ പേരില്‍ വരലക്ഷ്മിയെ പെരുവഴിയിലാക്കി.ആ വഴി വിശാല്‍ പോയത് കോടീശ്വരിയായ അനീഷക്ക് പിന്നാലെയാണ്.കുറച്ച് ചിത്രങ്ങളില്‍ ചുമ്മ അഭിനയിച്ച അനീഷ റെഡ്ഡിയുടെ ആസ്തിയും സൗന്ദര്യവും കണ്ട് വിശാല്‍ അവളെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.ഇതറിഞ്ഞ വരലക്ഷ്മി ശാപ വാക്കുകള്‍ ഒത്തിരി ചൊരിഞ്ഞെങ്കിലും അതൊരു ദീനരോദനമായി മാറി.
അതിന് പിന്നാലെ ഹൈദരാബാദില്‍ വെച്ച് 2019ല്‍ മാര്‍ച്ച് 16ന് വിശാല്‍ അനീഷ വിവാഹ നിശ്ചയം ആര്‍ഭാടമായി കഴിഞ്ഞു.അതിന്
ശേഷം വിവാഹത്തിന് മുമ്പ് എന്തെല്ലാം നടന്നെന്ന് ആര്‍ക്കും അറിയില്ലെങ്കിലും മാസങ്ങള്‍ കഴിഞ്ഞതോടെ ഈ വിവാഹം നടക്കില്ലെന്ന വാര്‍ത്ത ഹൈദരാബാദില്‍ നിന്ന് വന്നു.ഇപ്പോഴത് ഉറപ്പിച്ചു.തന്റെ ഇന്‍സ്റ്റഗ്രാമില്‍ വിശാലുമായുള്ള സകല ഫോട്ടോകളും പിന്‍വലിച്ച അനീഷ ഉടന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.വരലക്ഷ്മിയുടെ പ്രാര്‍ത്ഥനക്ക് ശക്തിയുണ്ട് അതാണ് അനീഷക്ക് വിശാലിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്.
ഫിലീം കോര്‍ട്ട്.