നടി റിഫയെ ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തി , വല്ലാത്ത മരണം വിശ്വസിക്കാന്‍ കഴിയില്ല….

ഇന്നലെ വരെ സജീവമായി രംഗത്തുണ്ടായിരുന്നു ഇന്ന് അതെ സമയത്ത് ജീവനറ്റു നിശ്ചലമായി എന്ന് എങ്ങനെയാണ് വിശ്വസിക്കേണ്ടത് എന്നറിയില്ല, നവമാധ്യമത്തിലും, യുട്യൂബിലും സജീവമായി നിന്ന ഞങ്ങളുടെ കൂട്ടുകാരി റിഫ മെഹ്നൂവിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു…
21 വയസ്സായിരുന്നു പ്രായം, പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായിരുന്നു കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ മെഹ്നൂ, അവരെയാണ് ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനെ മൂന്ന് വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് മെഹ്നു പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും
കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്, മൂന്ന് മാസം മുന്‍പാണ് റിഫ ദുബായില്‍ എത്തിയത്.അവിടെ ഒരു പര്‍ദ്ദ കമ്പനിയില്‍ ജോലി ശരിയാക്കി റിഫ മകനെ നാട്ടില്‍ കൊണ്ടു വന്നു മാതാപിതാക്കളെ ഏല്‍പ്പിച്ചു. ജനുവരി 24 ദുബായിയില്‍ മടങ്ങിയെത്തി ജോലിക്കുചേര്‍ന്നു. മരിക്കുന്നതിന് തലേദിവസം മകനോടും മാതാപിതാക്കളോടും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. രാവിലെ മരിച്ച വാര്‍ത്തയാണ് പിന്നെ കേള്‍ക്കുന്നത്. റിഫ തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് അറിവായിട്ടില്ല.
നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി അറിയിച്ചു. ദൈവം റിഫ മെഹ്നൂവിന് കബറിടം വിശാലമാക്കി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു… ആദരാഞ്ജലികളോടെ FC