തിരുവോണത്തിന് കാളിദാസ് ജയറാമിനൊപ്പം കുടുംബത്തിലെത്തിയ പെണ്കുട്ടിയിതാണ് ഭാവി വധു ??
സംശയം മാത്രമാണ് വിശേഷ ദിവസം നടന് ജയറാമിന്റെ കുടുംബത്തില്‍ എത്തിയ ഒരു സുന്ദരിക്കുട്ടിയെ തിരയുകയായിരുന്നു ആരാധകര്‍ കാളിദാസിന്റെ ഭാവി വധുവാണോ എന്നുവരെ ചോദിച്ചു. കുടുംബചിത്രത്തില്‍ കാളിദാസ് ജയറാമിനൊപ്പമുള്ള പെണ്‍കുട്ടിയെയാണ് ആരാധകര്‍ തിരഞ്ഞത്, കാളിദാസ് പങ്കുവച്ച കുടുംബചിത്രമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജയറാം, പാര്‍വതി, മാളവിക, കാളിദാസ് എന്നിവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി കുടുംബചിത്രത്തില്‍ ഇടം നേടിയിരുന്നു. ‘അതാരാ കാളിയുടെ കൂടെ?’ എന്ന ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്.
മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തില്‍ ഇടം നേടിയ പെണ്‍കുട്ടി. കാളിദാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ തരിണിയും സ്വന്തം പേജില്‍ പങ്കുവച്ചിട്ടുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്. സമൂഹമാധ്യമത്തില്‍ ധാരാളം ഫോട്ടോകള്‍ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാള്‍ കാളിദാസിനൊപ്പം കുടുംബചിത്രത്തില്‍ ഇടം നേടുന്നത്. അതു തന്നെയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതും. വിവാഹം കഴിക്കാനും കൊള്ളാം എന്നും ആരാധകര്‍ പറയുന്നു FC