ആര്യന് എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഇടിച്ച് തെറിപ്പിച്ച(മാര്ട്ടിന്)എന്ന ഗാവിന് ഇന്നെവിടെ?
നായകനെയും വില്ലനെയും ഒരേ പോലെ മലയാളികള്‍ ഏറ്റെടുത്ത നസിനിമയാണ് ആര്യന്.1988ലാണ് ടി.ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്ശന് എന്ന മാജിക്കല്‍ സംവിധായകന് ആര്യനൊരുക്കിയത്.മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഗാവിന് പക്കാര്‍ഡ് എന്ന വിദേശിയായ വില്ലന്‍ ബുള്ളറ്റില്‍ വന്നിറങ്ങുന്ന സീന്‍ ഒരു സിനിമാപ്രേമിയും മറക്കില്ല. ദേവനാരായണന് നമ്പൂതിരി എന്ന മോഹന്‍ ലാല്‍ കഥാപാത്രം മാര്ട്ടിന് എന്ന ഡോണിനെ ഇടിച്ചുവീഴ്ത്തി.അതോടെ ഗാവിന് പക്കാര്‍ഡ് മലയാളികളുടെ സൂപ്പര്‍ വില്ലനായി.
ആര്യന് ശേഷം സീസണ്,ആനവാല് മോതിരം,ആയുഷ് കാലം.ജാക്ക്പോട്ട്,ബോക്സര്‍ എന്നീ ചിത്രങ്ങളില്‍ വില്ലനായി തന്നെ വേഷമിട്ടു.
1964 ജൂണ്‍ 8ന് ബ്രിട്ടണില്‍ ജനിച്ച ഗാവിന് മഹാരാഷ്ട്രയിലെ വൈശാലിയിലാണ് താമസം. മലയാളത്തിലെ ഇതിഹാസ താരമായ ജയനൊപ്പം 1979ല്‍ പ്രഭു,1980ല്‍ ബെന്‍സ് വാസു,1981ല്‍ കോളിളക്കം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നുവത്രേ.
മലയാളത്തില്‍ നിന്ന് നേരെ പോയത് ബോളിവുഡിലേക്കാണ്.1984ല്‍ ജവാനി ആണ് ആദ്യ ബോളീവുഡ് ചിത്രം.തുടര്‍ന്ന് ഗാവിന് പക്കാര്‍ഡ് നൂറിനടുത്ത് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു.ഒരു തെലുങ്ക് ചിത്രത്തില്‍ ബോക്സറായി അഭിനയിച്ചു.2002ല്‍ അവസാനമായി അഭിനയിച്ച ഹിന്ദി ചിത്രം ജാനി ദുഷ്മന് ആയിരുന്നു.അതില്‍ റെഫ്രിയുടെ വേഷത്തില്‍.മികച്ച ബോഡിബില്ഡര്ക്കുള്ള പുരസ്കാരം ഗാവിന് സ്വന്തമാക്കിയിട്ടുണ്ട്.താരങ്ങളുടെ ഫിറ്റ്നെസ് ട്രെയ്നറായെത്തി അഭിനയരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു ഗാവിന്.അദ്ദേഹത്തിന്റെ ഭാര്യ അവ്രില്‍ പക്കാര്‍ഡ് മക്കള്‍ എറീക പക്കാര്‍ഡ്,കാമില്ല കയ്ല പക്കാര്‍ഡ്.
ആണും പെണ്ണും ഒരേ പോലെ ആരാധിച്ച ഗാവിന് പക്കാര്‍ഡിന്റെ അവസാന നാളുകള്‍ കഷ്ടത നിറഞ്ഞതായിരുന്നുവത്രേ.ആരോഗ്യം നഷ്ടപ്പെട്ട് അസുഖബാധിതനായാണ് 2012 മെയ് 12ാം തിയ്യതി മഹാരാഷ്ട്രയിലെ വൈശാലിയില്‍ ആദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
പക്ഷെ മരിച്ചെന്ന് അറിയാത്ത ഒത്തിരി ആരാധകരുണ്ട് ഇന്നും അതെ അദ്ദേഹം ജീവിക്കുന്നത് ഹിറ്റ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലാണെന്ന് മാത്രം.ഗാവിന് മറക്കില്ലൊരിക്കലും….
ഫിലീം കോര്‍ട്ട്.