ഞാന്‍ അവിവാഹിതയായൊന്നുമല്ല എന്നെക്കാള്‍ വലിയൊരു മകനും എനിക്കുണ്ട്.. നടി പ്രസീത.. ബഡായി അമ്മായി…
ബഡായി ബംഗ്ലാവിലെ അമ്മായി ആകുന്നതിനു മുന്നേ പ്രസീത തന്റെ കരുത്തും കഴിവും മലയാള സിനിമക്ക് നല്‍കിയതാണ്, സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് വന്നതോടെയാണ് പലരും അറിയുന്നത് പ്രസീത വിവാഹിതയും തന്നേക്കാള്‍ വലിയൊരു മകന്റെ അമ്മയുമാണെന്ന്..
സിനിമയിലും ടെലിവിഷനിലും ചിരിപ്പിക്കുന്ന മുഖമാണ് പ്രസീത മേനോന്റേത്. മൂന്നാംമുറയിലൂടെ ബാലതാരമായി സിനിമയിലെത്തിയ പ്രസീത ക്യാരക്ടര്‍ വേഷങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്നതിന് ഇടയില്‍ തന്നെ പ്രസീത നിയമ പഠനത്തിനും സമയം കണ്ടെത്തി. 2005ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത പ്രസീത, ആദ്യം അച്ഛനൊപ്പമാണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നീട്, കോര്‍പ്പറേറ്റ് നിയമത്തില്‍ സ്പെഷലൈസ് ചെയ്തു. സ്ക്രീനില്‍ ചിരിപ്പിക്കുകയും ജീവിതത്തില്‍ ഏറെ വായനയും വിശകലനവും ആവശ്യമായ ഒരു പ്രഫഷനില്‍ പേരെടുക്കുകയും ചെയ്ത പ്രസീത, സിനിമാ നിര്‍മ്മാണത്തിലേക്കും ചുവടു വയ്ക്കുകയാണ്.
ആര് ജിഎം വെഞ്ചേഴ്സ് എന്ന പേരില്‍ തുടക്കമിട്ട പ്രൊഡക്ഷന്‍ കമ്പനിയുടെ ഉത്തരവാദിത്തങ്ങളുമായി ഓടി നടക്കുകയാണ് താരസുന്ദരി.. ടെലിവിഷനില്‍ വലിയ സ്വീകാര്യത എനിക്കു നേടിത്തന്ന കഥാപാത്രമാണ് ബഡായി ബംഗ്ലാവിലെ അമ്മായി. അവിവാഹിതയും ഭക്ഷണപ്രേമിയുമായ ആ കഥാപാത്രത്തെപ്പോലെയാണ് ശരിക്കും ഞാനെന്നു കരുതുന്നവരുണ്ട്. അത്രയും ഇംപാക്ടുണ്ടായിരുന്നു ആ കഥാപാത്രത്തിന്. അത് ഹിറ്റായപ്പോള്‍ ചാനലിന്റെ ഓഫിസിലേക്ക് എനിക്ക് കല്യാണാലോചന വരെ വന്നിട്ടുണ്ട്. ഈയടുത്ത് എന്റെ മകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായപ്പോഴും പ്രേക്ഷകര്‍ ചോദിച്ചത്, എനിക്ക് ഇത്ര വലിയ മകനുണ്ടോ എന്നായിരുന്നു. പലരുടെയും മനസ്സില്‍ എന്നെ കാണുമ്പോള്‍ അമ്മായി എന്ന കഥാപാത്രമാണ് കണക്ട് ആകുന്നത്. അതുകൊണ്ടാകാം ഇത്തരം കമന്റുകള്‍ എന്നും പ്രസീത പറയുന്നു FC