നടന് നവീന്‍ പോളി ഷെട്ടിക്ക് അമേരിക്കയില്‍ നടന്ന അപകടത്തില്‍ പരിക്ക്.. ഓടുന്ന ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു…
ആഘോഷിക്കാന്‍ പോയി അപകടം പറ്റി.. തെലുങ്ക് യുവനടന് നവീന്‍ പോളിഷെട്ടിക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക്. ഡാലസില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. സംഭവം നടന്റെ ടീം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്നും അവര്‍ അറിയിച്ചു. ഡാലസിലൂടെ ബൈക്കില്‍ സഞ്ചരിക്കവേ വാഹനം നിയന്ത്രണം തെറ്റുകയായിരുന്നെന്ന് നവീന്റെ ടീം ദേശീയമാധ്യമങ്ങളോട് പറഞ്ഞു. അപകടമൊഴിവാക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ കൈക്ക് ഒടിവുണ്ട്. ഇപ്പോഴദ്ദേഹം അമേരിക്കയില്‍ത്തന്നെ സുഖം പ്രാപിച്ചുവരികയാണെന്നും ടീം അറിയിച്ചു. അനുഷ്ക ഷെട്ടി നായികയായ മിസ്സ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടിയാണ് നവീന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കല്യാണ്‍ ഷങ്കര്‍ സംവിധാനംചെയ്യുന്ന അനഗനഗാ ഒക്ക രാജു ആണ് നവീന്‍ നായകനായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. ശ്രീലീലയാണ് നായിക. FC