നടി മഞ്ജുവാര്യരുടെ വഴിയില്‍ നടി മഞ്ജു പിള്ളയും 22 വര്‍ഷത്തെ ദാമ്പത്യം ഒഴിവാക്കി.. മഞ്ജുവും വാസുദേവും വേര്‍പിരിഞ്ഞു…
നടി മഞ്ജു വാര്യര്‍ 14 വര്‍ഷത്തിന് ശേഷവും നടി മഞ്ജു പിള്ളയും 22 വര്‍ഷത്തിന് ശേഷവും.. ഛായാഗ്രാഹകന്‍ സുജിത് വാസുദേവും മഞ്ജുപിള്ളയും വിവാഹബന്ധം വേര്‍പിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികള്‍ പൂര്‍ത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.
‘2020 മുതല്‍ ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഞങ്ങള്‍ ഡിവോഴ്സ് ആയി. ഇപ്പോള്‍ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താല്പര്യം. ഞങ്ങള്‍ തമ്മില്‍ ഉള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയര്‍ നല്ല രീതിയില്‍ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്’, സുജിത് വാസുദേവ് പറഞ്ഞു.
2000ല്‍ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ദയ എന്നൊരു മകളുണ്ട്. ഇരുവരും വേര്‍പിരിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ ഏറെനാളായി വരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്. രണ്ടുപേര്‍ക്കും തുടര്‍ന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ FC