ആട് ജീവിതത്തില്‍ പ്രിഥ്വിരാജിന്റെ തുണ ഹകീം ഇവനാണ് കോഴിക്കോടുകാരന് ഗോകുല്‍.. കരഞ്ഞില്ലേ നിങ്ങള്‍…
സിനിമ കണ്ട ഹൃദയമുള്ളവര്‍ക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയിക്കാണും, ആടുജീവിതത്തില്‍ നജീബിനൊപ്പം അഭിനയിച്ച ഹകീം ഇതാ ഇവനാണ്.. യുവനടന് സ്വയം പരിചയപെടുത്തുന്നത് ഇങ്ങനെ എന്റെ പേര് കെ.ആര്. ഗോകുല്‍. കോഴിക്കോട് പെരുമണ്‍പുറ എന്ന പഞ്ചായത്തിലെ പെരുമണ്ണ എന്ന സ്ഥലത്താണ് എന്റെ വീട്. അച്ഛനും അമ്മയും ഏട്ടനും ഏട്ടന്റെ ഭാര്യയും ചേര്‍ന്നതാണ് എന്റെ കുടുംബം. അച്ഛന് രാമകൃഷ്ണ ഹരി നമ്പൂതിരി ജ്യോല്സ്യനാണ്, അമ്മ ശ്രീജ ടീച്ചറും, ഏട്ടന് ഗ്രാഫിക് ഡിസൈനര്‍ ഏട്ടത്തി കണ്ടെന്റ് റൈറ്ററാണ്. എന്റെ വീട്ടില്‍ എല്ലാവരും സിനിമയെ ഇഷ്ടപ്പെടുന്നവരാണ്.
കുട്ടിക്കാലം മുതല്‍ സിനിമയ്ക്ക് കൊണ്ടുപോകും. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഡാന്‍സ്, മോണോ ആക്റ്റ് ഒക്കെ ചെയ്യുമായിരുന്നു. നടന് വിനോദ് കോവൂരാണ് എന്റെ ആദ്യ ഗുരു. ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ‘നഗ്നനായ തമ്പുരാന്’ എന്ന എം. മുകുന്ദന് സാറിന്റെ നോവലിന്റെ നാടകാവിഷ്കാരത്തില് അഭിനയിച്ചു. അതിനു കേരള സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. പ്രിയദര്ശന് കാല്‍വരി ഹില്‍സ് ആയിരുന്നു സംവിധായകന്. അതാണ് ആദ്യത്തെ മോട്ടിവേഷന്‍. ഗുരുവായൂരപ്പന് കോളജിലാണ് ഡിഗ്രിക്ക് പഠിച്ചത്. അവിടെ പഠിക്കുമ്പോഴാണ് ഈ സിനിമയിലേക്ക് ഓഫര്‍ കിട്ടിയത്. അതെ ഇനി ഇവന്റെ കാലമാണ്.. FC