കരീന സെയ്ഫ് ദമ്പതികളുടെ മകന് തൈമൂര്‍, വീഡിയോ പകര്‍ത്തുന്നവരെ വിളിച്ചത് കേട്ടോ!
താരങ്ങള്‍ മാത്രമല്ല താരം.താരങ്ങളുടെ സന്തതികളും താരങ്ങളേക്കാള്‍ വലിയ താരങ്ങളാണ്.അത് പലപ്പോഴും നമ്മള് കണ്ടതാണ്
ആസ്വദിച്ചതാണ്. താരങ്ങളുടെ പുത്രീപുത്രന്മാരുടെ സകല ലീലകളും പാപ്പരാസികള്‍ പകര്‍ത്താറുണ്ട്.അത് ഒളിഞ്ഞായാലും തെളിഞ്ഞായാലും പകര്‍ത്തിയിരിക്കും പ്രദര്‍ശിപ്പിച്ചിരിക്കും.ഷാറുഖാന്റെ മകള്‍ സുഹാന,ഐശ്വര്യ അഭിഷേക് മകള്‍ ആരാധ്യ, ശ്രീദേവി മകള്‍
ജാന്‍വി, അമീര്ഖാന് മകള്‍ ഇറഖാന്‍ പട്ടിക നീളുന്നതിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് സെയ്ഫ് കരീന ദമ്പതികളുടെ പുത്രന് തൈമൂര്‍
മാധ്യമങ്ങള്‍ക്ക് എന്നും ഹരം പകരുന്ന കുട്ടിതാരം കൂടിയാണ് തൈമൂര്‍.എന്ത് കൊണ്ടൊ ഇപ്പോള്‍ ആരാധകര്‍ക്കും അവനെകുറിച്ചറിയാന്
വല്ലാത്തൊരു കൊതിയാണ്. എന്തായാലും ലോക്ക്ഡൗണ്‍ കാലത്തും തന്നെ ആരാധിക്കുന്നവര്‍ക്ക് കാണാന്‍ അവന്റെ കുസൃതികള്‍ പാപ്പരാസികള്‍ ഒപ്പിക്കഴിഞ്ഞു.സെയ്ഫലിഖാനും സഹായിയും ഒപ്പം തൈമൂറും റോഡരികിലൂടെ നടക്കുന്നതാണ് വീഡിയോയില്‍.കുറച്ച് നേരം ഒരു ഗെയ്റ്റില്‍ പിടിച്ച് മുഖമമര്ത്തിനിന്ന തൈമൂറിനെ സഹായി അനുനയിപ്പിച്ച് തിരികെ കൊണ്ട്പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് തന്നെ വീഡിയോയില്‍ പകര്‍ത്തുന്നവരെ നോക്കി “മീഡിയ” എന്ന് വിളിച്ചത്. ക്യാമറയും അതിന്റെ പിന്നിലുള്ളവരും തന്നെ പകര്ത്തുന്നതെന്തിനെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു ഈ കൊച്ചുമിടുക്കന് എന്നും വാര്‍ത്തകളില്‍ നില്ക്കട്ടെ തൈമൂര്‍.