നടന് ശരണ്‍ അന്തരിച്ചു.മോഹന്‍ലാലിനും നെടുമുടിക്കും ദു:ഖം തീരുന്നില്ല.
നടന് ശരണ്‍ അന്തരിച്ചു.കുറച്ചു നാളുകളായി അസുഖബാധിതനായിരുന്നു.മോഹന്‍ ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം’ എന്ന സിനിമയില്‍ ലാലേട്ടന്റെ വിഷ്ണു എന്ന കഥാപാത്രത്തിനോടൊപ്പം സായിപ്പിനെ പറ്റിക്കാന്‍ നിന്ന തടിയനായ കഥാപാത്രമായി ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടനായിരുന്നു.’അണ്ണാ സായിപ്പിന്റെ കൈയ്യില്‍ നിന്ന് കിട്ടിയതിന്റെ ബാക്കി ഞാന്‍ മേടിച്ചോണ്ടെ പോകൂ’ എന്ന ഡയലോഗ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.
അന്തരിച്ച പഴയകാല സിനിമതാരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന രാജകുമാരിയാണ് അമ്മ.ശരണിനെ അനുസ്മരിച്ച് നടന് മനേജ് കെ.ജയന് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ-
ശരണ്‍ അഭിനയജീവിതം തുടങ്ങിയകാലം മുതല്‍ അറിയുന്ന വ്യക്തി, സുഹൃത്ത് .കുമിളകള്‍ സീരിയലില്‍ 1989 ല്‍ അഭിനയിക്കുമ്പോള്‍ ശരണിന് ഒരു സിനിമ ഗ്ലാമറുമുണ്ടായിരുന്നു.ചിത്രം സിനിമയില്‍ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളില്‍ വന്ന ആള് എന്നതും മൂന്ന് മാസം മുമ്പ് സംസാരിച്ചിരുന്നു.ഒരുപാട് കാലത്തെ ഒരുപാട് ഓര്‍മ്മകളും സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കുവെച്ചു.ഇത്രപെട്ടെന്ന് യാത്രയാകുമെന്ന് കരുതിയില്ല.ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാകില്ല എനിക്കും വലിയ വിഷമത്തോടെ ശരണിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പ്രണാമം ഒപ്പം ഞങ്ങളും പറയുന്നു.
ഫിലീം കോര്‍ട്ട്.