മകളുടെ വളര്‍ച്ച വേഗത്തില്‍ ദുല്‍ഖറിനത് സഹിക്കാന്‍ കഴിയുന്നില്ല. പറഞ്ഞത് നോക്കൂ.

തീര്‍ത്തും സത്യമതാണ് ആ പാല്പുഞ്ചിരി മുഖത്ത് നിന്ന് മായാതെ
ആ കുഞ്ഞിക്കാലുകളും,കണ്ണുകളും എത്ര നോക്കിയാലും മതിവരാതിരുന്നെങ്കിലെന്ന് അറിയാതെ ആശിക്കുമ്പോഴും അവരങ്ങിനെ വളര്‍ന്ന് കൊണ്ടിരിക്കും.ആ വളര്‍ച്ച കണ്ട് വേദനിക്കുകയല്ലാതെ നമുക്കെന്ത് ചെയ്യാന്‍ കഴിയും, അത്തരത്തിലൊരു സുഖകരമായ വേദന പങ്കുവെക്കുകയാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്മാന്.ഷൂട്ടിങ്ങും തിരക്കുകളുമില്ലാത്ത നീണ്ട അന്‍പത് ദിവസങ്ങള്‍ പൂര്‍ണ്ണമായും കുടുംബത്തിനൊപ്പം. അതിനിടയില്‍ മകള്‍ മറിയത്തിന്റെ മൂന്നാം ജന്മദിനമെത്തി അതിനൊടനുബദ്ധിച്ചെഴുതിയ കുറിപ്പിങ്ങനെ ‘ഞാന്‍ വലിയ കുട്ടിയായി എന്ന് നീ പറയുമ്പോഴെല്ലാം നിന്റെ പ്രായം അഭിനയിച്ച് കാണിക്കാന്‍ ഞങ്ങളെല്ലാവരും തയ്യാറായി നിന്നിരുന്നു. ശരിയായിരിക്കാം നീ വളരെ വേഗം വളരുകയാണ്.ഇപ്പോള്‍ നീ മുഴുവന്‍ വാചകങ്ങള്‍ സംസ്സാരിക്കാനായി മൂന്ന് വയസ്സുള്ള നീ വലിയ കുട്ടിയായിരിക്കുന്നു.രാജകുമാരിയെ പോലെ വേഷം ധരിച്ച, സ്വന്തമായി കളികള്‍ കണ്ടെത്തി ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞ് തന്ന് നീയൊരു വലിയ പെണ്ണായിരിക്കുന്നു. നീ തനിയെ ഓടുന്നു,ചാടാന്‍ പഠിച്ചിരിക്കുന്നു. ഒന്നു പതുക്കെ, പ്രിയപ്പെട്ട മേരികുഞ്ഞായിരിക്ക്.നിന്നെ
ഞങ്ങള്‍ ആദ്യം കണ്ടത് പോലെ നിന്നെ കോരിയെടുത്ത് നിന്റെ
കരച്ചിലും കൊഞ്ചലും കാണട്ടെ, കവിതയാണ് ദുല്‍ഖര്‍ ഉദ്ദേശിച്ചത്.
പക്ഷെ സംഗതി കഥയായിപോയി.
എന്തായാലും മകള്‍ വളരട്ടെ -ഫിലീം കോര്‍ട്ട്.