സീരിയല്‍ നടി മഞ്ജു മരിച്ചു.നല്ല ശബ്ദവും സൗന്ദര്യവും ഇനിയില്ല – സഹതാരങ്ങളെല്ലാം…..
ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം നിരവധി താരങ്ങള്‍ക്ക് അത് പകര്‍ന്ന് നല്കി മഞ്ജു അവരെയെല്ലാം മലയാളികളുടെ ഇഷ്ടതാരങ്ങളാക്കി.സൗന്ദര്യം മാത്രമല്ല ഒരു അഭിനയത്രിക്ക് വേണ്ടത്.അതിനൊത്ത ശബ്ദം കൂടി ചേര്‍ന്നാലെ പൂര്‍ണ്ണതയിലെത്തൂ.നമ്മള് കാണുന്ന സീരിയലിലെ ഇഷ്ടതാരങ്ങളില്‍ പലര്‍ക്കും ശബ്ദം നല്‍കുന്നത് ഡബ്ബിംഗ്് ആര്‍ട്ടിസ്റ്റുകളാണ്.ഇന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് അത്തരത്തിലൊരു ഡബ്ബിംഗ്്് ആര്‍ട്ടിസ്റ്റും നടിയുമായ മഞ്ജു സ്റ്റാന്‍ലിയെ ആണ്.
ജനപ്രിയ സീരിയലുകളില്‍ അഭിനയിക്കുകയും ജനപ്രിയ നടികള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത മഞ്ജു 53ാംമത്തെ വയസ്സില്‍ വിട പറഞ്ഞിരിക്കുകയാണ്.കൊച്ചി വെങ്ങോല മാടതനലേ എബോര്ണി ഗ്രൂപ്പ് ഗാലക്സിയിലെ വീട്ടിലായിരുന്നു അന്ത്യം.പട്ടം ആദര്‍ഷ് നഗര്‍ 79എ രജനിയില്‍ പട്ടം സ്റ്റാന്‍ലിയുടെയും അമ്മിണി സ്റ്റാന്‍ലിയുടെയും മകളാണ് മഞ്ജു.പതിറ്റാണ്ടുകള്‍ നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നിറഞ്ഞു നിന്ന മഞ്ജുവിന്റെ മരണവാര്‍ത്തയറിഞ്ഞ് സഹതാരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.
മഞ്ജുവിന് ഒരു മകളാണ് ധന്യ.മരുമകന് ബൈജു.മരണാനന്തര ചടങ്ങുകള്‍ കൊച്ചി ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ ചര്‍ച്ചില്‍.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.