സുരേഷ് ഗോപി കാസര്‍ഗോഡ്കാര്‍ക്ക് കൊടുത്തതറിഞ്ഞോ! അറിയണം.
ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള കാസര്ഗോഡുകാര്ക്കായി സുരേഷ്ഗോപി നല്കിയ സഹായങ്ങളൊന്നും ഒരു മാധ്യമങ്ങളിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല. ലോക വ്യാപനമായ മഹാമാരി അമേരിക്കയിലെത്ര-ഇറ്റലിയിലെത്ര-സ്പയിനിലെത്ര എന്നിങ്ങിനെ വക തിരിച്ചുകാണിക്കുമ്പേള് സുരേഷ് ഗോപിയെല്ലാം അവര്‍ക്ക് മുന്നില്‍ ചെറുത്. ഇപ്പോഴിതാ താരത്തിന്റെ
മകനും നടനുമായ ഗോകുല്‍ സുരേഷ് ഗോപി കുറിക്കുന്നു.
പത്ത് വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സഹായവുമായി കാസര്‍ഗോഡു പോയി,
ഇന്ന് കൊറോണ മഹാമാരി വന്നു കാസര്‍ഗോഡുകാരെ ബുദ്ധിമുട്ടിച്ചപ്പോഴും കൈത്താങ്ങായി സുരേഷ്ഗോപിയെന്ന ബി.ജെ.പി ,എം.പി.
ഒപ്പമുണ്ട്. മാര്‍ച്ച് അവസാനം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി കോവിഡ്-19 ആശുപത്രിയാക്കിയപ്പോള്‍,ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സറേയും, തുടങ്ങിയ സഹായങ്ങള്‍ക്ക് കാസര്‍ഗോഡ് കലക്ടറെ അങ്ങോട്ട് വിളിച്ചു.25 ലക്ഷം രൂപ കൊടുത്തു.
രോഗികള്‍ കൂടിയപ്പോള്‍ 3 വെന്റിലേറ്ററും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധിക്കാന്‍ ആവശ്യമായ മൊബൈല്‍ എക്സറേ
യൂണിറ്റും.അതു കഴിഞ്ഞ് ബദ്ദിയടക്ക,മുളിയാര്‍,ചെറുവത്തൂര്‍,പെരിയ,മംഗല്പ്പെട്ടി എന്നിവടങ്ങളിലെ CHC സെന്ററുകളില്‍ ഡയാലിസ്
ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29,25,000 കൊടുത്തു. ഈ നല്ല മനസ്സിന് നമുക്ക് കൈയ്യടിക്കാം. കൊറോണയെ തോല്‍പ്പിക്കാം.