എന്റെ വിവാഹം അതിനെ കുറിച്ച് ചോദിക്കണ്ട, നടി എലീന പടിക്കല്‍.
ഒന്നും പറയാന്‍ ഒരു മടിയുമില്ല.അത് അങ്ങിനെ തന്നെ ചങ്കൂറ്റത്തോടെ പറയുകയും ചെയ്യും അതുകൊണ്ടെന്തായി എലീനയെ നാലാളറിയും.ഉളുപ്പില്ലാതെ പറയുക എന്ന വാക്ക് കടമെടുത്താല്‍ അത് എലീനയാകും.ഓരോ ചാനലിലിരുന്ന് പച്ചയായിട്ടാണ് എലീന സകലതും പറഞ്ഞ് കളഞ്ഞത്.ആ ഉളുപ്പില്ലായ്മയുടെ അന്തസ്സിലാണ് ബിഗ്ബോസ്
ഷോയിലെ താരമാകാന്‍ എലീനക്ക് എളുപ്പം കഴിഞ്ഞത്.അഭിനയം
മാത്രമല്ല താരസുന്ദരിയുടെ ഹോബി യാത്ര വിവരണം,കുക്കറി ഷോ,
അവതാരിക,കോമഡി ആര്‍ട്ടിസ്റ്റ്,നര്‍ത്തകി, എന്ത് പറഞ്ഞാലും
അതിനെല്ലാം റെഡി.കോമഡി സര്‍ക്കസ്സ് എന്ന ഷോയില്‍ നിന്ന്
ശ്രദ്ധ പിടിച്ചു പറ്റിയ എലീന ഭാര്യ എന്ന സീരിയലിലെ വില്ലത്തിയായതോടെ രംഗം കൊഴുത്തു.അവര്‍ ശരിക്കും ആരാധകരുള്ള നടിയായി.കലാഭവന്‍ മണി ഫൗണ്ടേഷന് പേജിലൂടെ ലൈവായി എത്തിയ നടി പല കാര്യങ്ങളും പറഞ്ഞു അതില്‍ ഒരാളുടെ ചോദ്യം വിവാഹത്തെ കുറിച്ചായിരുന്നു.അതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കെണ്ട എന്നാണ് സകലരും കേള്‍ക്കേ ഒറ്റ സ്വരത്തില്‍ എലീന പറഞ്ഞത.
75 ദിവസം പൂര്‍ത്തിയാക്കിയ ബിഗ്ബോസ് ലോക്കാവുന്നത് ലോക്ക്
ഡൗണോടെയാണ്.അത് കൊണ്ട് കെട്ടി പൂട്ടി പോരുകയായിരുന്നു
ബാക്കി വന്ന മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഒപ്പം എലീനയും.-ഫിലീം
കോര്‍ട്ട്