നടി നിഖില തിരക്കിലാണ് വിളിച്ചാല്‍ നിങ്ങള്‍ക്കും കിട്ടും. കോള്‍ സെന്ററിലിരുന്ന്.
നല്ല മനസ്സിന് വലിയ നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ, ഭാരതം ലോക്ക്ഡൗണിലായതിന് പിന്നാലെ പല താരങ്ങളും തങ്ങളുടെ ആരാധകര്‍ക്കൊപ്പമുണ്ട്.സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശിച്ചും ലക്ഷങ്ങളും കോടികളും മഹാമാരിയെ നേരിടാന്‍ വേണ്ടി സര്ക്കാറിലേക്കടച്ചും തങ്ങളെ സ്നേഹിക്കുന്നവരെ സുരക്ഷിതരാക്കാന്‍ വീഡിയോകള്‍ ഫെയ്സ് ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പോസ്റ്റ് ചെയ്തും സജീവമാണ്. നടി നിഖില വിമലാണ് കണ്ണൂര്കാര്ക്ക് താരമായി മുന്നിട്ട് നില്‍ക്കുന്നത്. സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് നിഖില ജില്ലാപഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ എത്തിയത്. ആവശ്യക്കാരിലേക്ക് കൃത്യമായി അവശ്യസാധനങ്ങളെത്തിക്കുന്ന കോള്‍ സെന്ററില്‍ സേവനമനുഷ്ടിച്ചത്. തളിപ്പറമ്പുകാരിയായ നിഖില തെന്നിന്ത്യന്‍ സിനിമകളിലെ സുവര്ണ്ണതാരമാണ്. മലയാളത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി, അരവിന്ദന്റെ അതിഥികളിലും, മേരാനാം ഷാജി ,ഞാന്‍ പ്രകാശന് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഇത്തരം കോള്‍സെന്ററുകളും ഹോം ഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നിഖില പറയുന്നു. ഇതേ കോള്‍സെന്ററില്‍ ഫൂട്ട്ബോള്‍ താരം സി.കെ.വിനീതും പങ്കെടുത്തിരുന്നു.