പര്‍ദ്ദയിട്ട് നടുറോഡിലൂടെ സായ് പല്ലവി, മതം മാറിയതല്ല ഐമാക്ക് കയറിയതാ, ആരും അറിഞ്ഞില്ല….
ഒളിച്ചായിരുന്നു എല്ലാം, അത് വിജയിച്ചതിന്റെ ത്രില്ലിലാണ് മടക്കം, പ്രേമം എന്ന ചത്രത്തിലഭിനയിച്ചാണ് സായിപല്ലവി തുടക്കം കുറിച്ചത്, അവിടുന്ന് ഡോക്ടര്‍ ബിരുദത്തിനു ചേര്‍ന്ന് അതും നേടി വാരിവലിച്ചു സിനിമ ചെയ്യാതെ തനിക്കിഷ്ടപ്പെട്ടത് താന്‍ പറഞ്ഞ പ്രതിഫലം വാങ്ങി അഭിനയിക്കുന്നതാണ് ശീലം, താരത്തിന്റെ ലേറ്റസ്റ്റ് സിനിമയായ ശ്യാം സിന്‍ഹ റോയിയുടെ പ്രദര്‍ശനം കാണാനാണ് തിയേറ്ററില്‍ പര്‍ദ്ദയണിഞ്ഞ് എത്തിയത്.
റോഡില്‍നിന്ന് വരുന്നതും തിയേറ്ററില്‍ കയറുന്നതും അടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതും സിനിമ കാണുന്നതുമെല്ലാം ചിത്രീകരിച്ചു അത് പുറത്തുവിട്ടിട്ടുണ്ട് .പര്‍ദ്ദയണിഞ്ഞ് സായിയെ കണ്ട പലരും കുസൃതി ചോദ്യങ്ങളുമായെത്തി, മതം മാറിയതാണോ, ഒളിച്ചോട്ടമാണോ, എന്താ പുതിയ വേഷത്തില്‍ അങ്ങിനെയെല്ലാം പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിയുടെ പ്രദര്‍ശനം കാണാനാണ് വേഷം മാറി താരം തിയറ്ററില്‍ സന്ദര്‍ശനം നടത്തിയത്.
ഹൈദരാബാദുളള ശ്രി രാമുലു തിയറ്ററില്‍ വൈകിട്ടുള്ള പ്രദര്‍ശനത്തിനെത്തിയ നടി പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. തിയറ്ററില്‍ ഉള്ള ആളുകളാരും സായ് പല്ലവിയെ തിരിച്ചറിഞ്ഞില്ല. മുഖം മറച്ചാണ് താരം പ്രേക്ഷകരുടെ ഇടയിലിരുന്ന് സിനിമ കണ്ടത്. തൊട്ട് അടുത്ത സീറ്റില്‍ ഇരുന്നവര്‍ പോലും സായിയെ തിരിച്ചറിഞ്ഞില്ല.
ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാനിയാണ് നായകന്. കൃതി ഷെട്ടി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളിയാണ് ‘ശ്യാം സിന്‍ഹ റോയി’ നിര്‍മ്മിച്ചിരിക്കുന്നത്, പടം സൂപ്പര്‍ഹിറ്റ് ചാര്‍ട്ടിലാണ് നായിക സായിയല്ലേ ഹിറ്റാകാത്തിരിക്കുമോ FC