വീട്ടില്‍ തന്നെ കേക്കുണ്ടാക്കി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മക്കളും ആഘോഷിക്കുന്നു.
രാജു വിദേശത്ത് കുടുങ്ങി. സഹോദരനെ എന്നും വിളിക്കാറുണ്ട്, സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ട് പറയുന്നത് നടന് സുകുമാരന്റെയും നടിയും ഭാര്യയുമായ മല്ലികയുടെ മകനായ ഇന്ദ്രജിത്ത് സുകുമാരനാണ്.സഹോദരനായ പൃഥ്വിരാജ് ജോര്‍ദ്ധാനിലെ മരുഭൂമിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ കൊറോണ മൂലം കുടുങ്ങി കിടക്കുകയാണ്.ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് രാജു പോയത്. അതിനിടയിലെത്തിയ ഈസ്റ്റര്‍ ദിനത്തിലാണ് മകള്‍ നക്ഷത്ര ഉണ്ടാക്കിയ മഴവില്ലഴകായ കേക്കിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത്കൊ ണ്ട് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എല്ലാവര്ക്കും ആശംസകളറിയിച്ചിരിക്കുന്നത്.അവരുടെ കുറുപ്പിന്റെ പൂര്‍ണ്ണരൂപം “നമ്മുടെ ജീവിതത്തിലെ ഏതൊരു കൊടുങ്കാറ്റ്പോലുള്ള അവസ്ഥക്കുമൊടുവില് ഒരു മഴവില്ല് വിരിയും” ഈ കാലം കടന്ന് പോകാന്‍ ധൃതിയായി.ഇത് ഈസ്റ്ററിന് നക്ഷത്ര ബേക്ക് ചെയ്ത കേക്കാണ്, റെയിന്‍ബോ കേക്ക്.ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍. എന്തായാലും എല്ലാ നടീനടന്മാര്ക്കും ഒരു തിരക്കുമില്ലാതെ സ്വന്തം കുടുംബങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ കിട്ടിയ സുവര്‍ണ്ണ നിമിഷങ്ങളാണ് കൊറോണകാലം. ദുരിതമുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെട്ടു. വിഷ മലിനീകരണത്തില്‍ നിന്ന് പ്രകൃതി രക്ഷപ്പെട്ടു. കോട്ടങ്ങളും നേട്ടങ്ങളുമുള്ള കൊറോണ കാലത്തെ പ്രാര്‍ത്ഥനയോടെ നേരിടാം.