കുടുംബസമേതം നടന് ബാബുരാജും നടി വാണിയും മക്കളും മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയാണ് …
ഭാര്യ വാണി വിശ്വനാഥിനും മക്കള്‍ക്കുമൊപ്പം മകന് അദ്രിയുടെ 15ാം പിറന്നാള്‍ ആഘോഷിച്ച് നടന് ബാബുരാജ്. സമൂഹ മാധ്യമങ്ങളിലാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രം ബാബുരാജ് പങ്കുവച്ചത്. ചിത്രത്തില്‍ വാണി വിശ്വനാഥും മക്കളായ ആര്‍ച്ച, അദ്രി എന്നിവര്‍ക്കൊപ്പം വാണി വിശ്വനാഥിന്റെ സഹോദരന്റെ മകനുമുണ്ട്. കുടുംബ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അധികം പങ്കുവയ്ക്കാത്ത ബാബുരാജ് ചെന്നൈയില്‍ ‘തഗ് ലൈഫ്’ എന്ന മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു മകന്റെ പിറന്നാള്‍ ആഘോഷം.
മകനു ബോര്‍ഡ് എക്സാം വരുന്നതിനാല്‍ വലിയ ആഘോഷങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചെങ്കിലും വിദേശത്ത് പഠിക്കുന്ന മകളും എത്തിയതോടെ ഒരു ചെറിയ ആഘോഷം വയ്ക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. മകള്‍ ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഇനി മൂന്നു വര്‍ഷം അവിടെ ആയിരിക്കും. വാണിയുടെ സഹോദരന്റെ മകന് ആദിയും കൂടി എത്തിയതോടെ ഞങ്ങള്‍ ഒരുമിച്ച് ഒരു ചെറിയ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു ബാബുരാജ് പറയുന്നു.
ചിത്രത്തിലുള്ള മൂന്നാമത്തെ ആള് വാണി വിശ്വനാഥിന്റെ സഹോദരന്റെ മകന് ആദിയാണ്. ബാബുരാജിനും വാണി വിശ്വനാഥിനും രണ്ടു മക്കളാണ് ഉള്ളത് ആര്‍ച്ചയും ആരോമല്‍ എന്നുവിളിക്കുന്ന അദ്രിയും. ആദ്യവിവാഹത്തില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് ആണ്‍മക്കളുണ്ട്. അഭയ്യുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. മകന്റെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാ ചടങ്ങുകളും മുന്നില്‍ നിന്നു നടത്താന്‍ ചുക്കാന്‍ പിടിച്ചതും ബാബുരാജ് തന്നെയായിരുന്നു. ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഫോട്ടോകളിലും ബാബുരാജ് നിറഞ്ഞു നിന്നു. ഇതേതുടര്‍ന്ന് നിരവധിപ്പേരാണ് ബാബുരാജിന് അഭിനന്ദനം അറിയിച്ചെത്തിയത്.FC