നടന് വിജയ് അഭിനയം നിര്‍ത്തുന്നു ഇനി രാഷ്ട്രീയത്തില്‍.. സ്വന്തം പാര്‍ട്ടിയുടെ പേര് ഇതാണ്.. ലക്ഷ്യം മുഖ്യമന്ത്രി…
തന്നെ സ്നേഹിക്കുന്നവരെ അവതാളത്തിലാക്കുന്ന തീരുമാനം.. എന്തായാലും നാടുനന്നാക്കാനല്ലേ അതുമാത്രം ആശ്വാസം.. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച വിജയ്യുടെ കത്തിലെ പ്രസക്ത ഭാഗങ്ങള്‍: ”തമിഴക വെട്രി കഴകം എന്ന ഞങ്ങളുടെ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് അപേക്ഷ നല്കി. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം ഒരിക്കലും എനിക്ക് മറ്റൊരു തൊഴിലല്ല. അത് ജനങ്ങള്‍ക്കു വേണ്ടിയുള്ള പുണ്യ പ്രവൃത്തിയാണ്. കാലങ്ങളായി ഞാന്‍ അതിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതെന്റെ അഗാധമായ ആഗ്രഹമാണ്. പൂര്‍ണമായി എനിക്ക് അതിലേക്ക് ഇഴുകിച്ചേരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്.
ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സംസ്കാരം മറു വശത്തും. നിസ്വാര്‍ത്ഥവും സുതാര്യവും ജാതിരഹിതവും ദീര്‍ഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ തെല്ലും ബാധിക്കാതെ പൂര്‍ത്തിയാക്കും. അതിനുശേഷം ജനസേവന രാഷ്ട്രീയത്തില്‍ പൂര്‍ണമായും മുഴുകും. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുള്ള നന്ദിസൂചകമായി ഞാനിതിനെ കാണുന്നു.FC