എന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണിമുകുന്ദന്.. ഷാമില.. ചാണകമാകാതെ നോക്കാന്‍ ഉപദേശം…..
ചാപ്പകുത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദനുമേല് അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പാടില്ല.. അതു ചിലര്‍ക്കു പിടിക്കില്ല.. തന്നെ പ്രചോദിപ്പിക്കുന്നത് ഉണ്ണിമുകന്ദനാണെന്ന് പറഞ്ഞതോടെ ഷാമിലക്ക് നേരിടേണ്ടി വന്നത് അവര്‍ തന്നെ പറയുന്നു. കൂടാതെ ഉണ്ണി തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്, തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയാണ് ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാതിരുന്ന തനിക്ക് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ പ്രചോദനമായതെന്ന കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
”ഉണ്ണി മുകുന്ദന് വലിയ വിജയങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. ‘എന്തിന്…!’ കുറച്ചു കാലങ്ങളായി എനിക്ക് ചുറ്റിനുമുള്ളവര്‍ തമാശയായി ‘വട്ടാണല്ലേ’ എന്ന് ചോദിക്കുന്നു. ‘എന്ന് മുതലാ ചാണകത്തില്‍ വീണത്. നീയും സംഘിയായോ.. അവന്റെ മൂട് താങ്ങിക്കോ… അവന് നിന്നെയും സംഘിയാക്കും’.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങള്‍ കേള്‍ക്കുന്നു.
അതിനുള്ള മറുപടിയാണ് ഈ വരികള്‍.എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങള്‍ എന്നെ കൂടി സന്തോഷിപ്പിക്കാന്‍ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങള്‍ എന്റെ കൂടി വിജയങ്ങളായത്. ഉണ്ണി മുകുന്ദന് എനിക്കൊരു നടന് മാത്രമായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ. ഒരു സാധാരണ സിനിമാസ്വാദക ഒരു നടനെ ഇഷ്ടപ്പെടുന്ന അത്രയും ഇഷ്ടം മാത്രം. 2017ലാണ് വാപ്പച്ചി പോകുന്നത്. ഇന്നലെ വരെ സ്നേഹത്തണലായി എല്ലാമെല്ലാമായിരുന്ന ഒരാള്‍.. ഇന്ന് മുതല്‍ അങ്ങനെയൊരാള്‍ ഇനിയില്ല എന്ന് വരുകില്‍.. ആ തിരിച്ചറിവ് ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. അപ്പോഴാണ് ഉണ്ണി മുകുന്ദന്റെ ഒരു ഇന്റര്‍വ്യൂ കാണുന്നത്, ഉണ്ണി മുകുന്ദന് അദ്ദേഹത്തിന് 30 വയസ്സായതിനെക്കുറിച്ചും മുടി നരച്ചതിനെ കുറിച്ചും കുട്ടികള്‍ വന്നു അങ്കിള്‍ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം വളരെ നര്‍മ്മത്തോടെ സംസാരിക്കുന്നുണ്ട്.
അതിലങ്ങനെ മുഴുകിയിരിക്കുമ്പോളാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി. ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാന്‍ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയില്‍ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും. അതിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന് എതിര്‍വശമുള്ള അനുപം തിയറ്ററില്‍ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഇത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും പറയും അതിമോഹമല്ലേ. ഞാന്‍ പറയുന്നു അതിമോഹം ആവാം. ജീവിതത്തില്‍ ഒരു സ്വപ്നവും ഇല്ലാത്തതാണ് ദുരന്തം.’ ഇതായിരുന്നു വാക്കുകള്‍. ആ പ്രചോദനമുള്‍ക്കൊണ്ട ഷാമില അതുപോലെ ജീവിക്കുന്നു അവര്‍ ജീവിക്കട്ടെ അതിലാരും ഇടപെടാതിരിക്കുക. FC